രാജ്ഭവനിൽ പൂജിക്കുന്ന ഭാരത് മാത ചിത്രം; പോരിനൊരുങ്ങി കേരള സര്‍ക്കാര്‍

കാവിക്കൊടി ഏന്തിയ ഭാരതാംബ ചിത്രങ്ങള്‍ ഉപയോഗിക്കില്ലെന്ന് രാജ്ഭവന്‍ വാക്കാല്‍ ഉറപ്പുകൊടുത്തു

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഏറെക്കാലമായി തുടരുന്ന സംസ്ഥാനമാണ് കേരളം. ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് എതിരെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് ദേശീയ തലത്തിലുള്ള ആരോപണം.

ലോക പരിസ്ഥിതി ദിനാചരണത്തിനെത്തിയ കൃഷിമന്ത്രി പി പ്രസാദും കൃഷി വകുപ്പ് ഉന്നതരും രാജ്ഭവനില്‍ നിന്നും പ്രതിഷേധിച്ചിറങ്ങിയത് ഭാരതാംബ (ഭാരത് മാത)യുടെ കൈയ്യിലെ കാവിക്കൊടി കാരണമായിരുന്നു. വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങിയെങ്കിലും ഭാരതാംബ വിഷയം സിപിഐഎം അത്രകാര്യമായി എടുത്തില്ല. ഇനിയുണ്ടാകരുതെന്ന് രാജ്ഭവനെ അറിയിച്ചു.

ഭരണഘടനാ വിരുദ്ധമെന്ന് ശരിവച്ചില്ലെങ്കിലും ഇത്തരം പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബ ചിത്രങ്ങള്‍ ഉപയോഗിക്കില്ലെന്ന് രാജ്ഭവന്‍ വാക്കാല്‍ ഉറപ്പുകൊടുത്തു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഭാരതാംബ വീണ്ടും കാവിക്കൊടിയുമായി രാജ്ഭവനില്‍ എത്തി. ഇതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് സിപിഐഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടിക്ക് വ്യക്തമായി, മന്ത്രി പരിപാടി ബഹിഷ്‌ക്കരിച്ചു.

ഇതോടെ, ഭാരാതാംബ വിഷയത്തെച്ചൊല്ലി വീണ്ടും വിവാദം കനക്കുകയാണ്. ആശയ പ്രചാരണത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി എത്തിയതിൻ്റെ തൊട്ടടുത്ത ദിവസമാണ് വിഷയം വീണ്ടും ചൂടുപിടിക്കുന്നത്.

മന്ത്രി ശിവന്‍കുട്ടി ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിൻ്റെ പരിപാടി ബഹിഷ്‌ക്കരിച്ചതിന് എതിരെ രാജ്ഭവനും രംഗത്തു വന്നിട്ടുണ്ട്. ഗവര്‍ണര്‍ ഭാരതാംബയുടെ ഫോട്ടോക്ക് മുന്നില്‍ പുഷ്‌പാർച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി വെക്കുകയും ചെയ്‌തതാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ കാരണമായി പറയുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഭാരതാംബ വിഷയം വീണ്ടും വിവാദമായതാണ് പ്രധാന ചര്‍ച്ച. ആര്‍എസ്എസ് ബന്ധത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിനെ തിരിഞ്ഞു കൊത്തുമ്പോഴാണ് രാജ്ഭവനും സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കുകയടക്കം ചെയ്‌തു ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് വശംകെട്ട സര്‍ക്കാരിന് വലിയ ആശ്വാസമായാണ് ഗര്‍ണര്‍ മാറ്റം ഉണ്ടാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി രാജേന്ദ്ര ആര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചതോടെ പോരാട്ടങ്ങള്‍ക്ക് തിരശീല വീണു എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിശ്വസിച്ചിരുന്നത്.

പുതുതായി എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍ക്കാരുമായി പോരാട്ടത്തിനില്ലെന്ന് പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ എഴുതിക്കൊടുത്തത് എല്ലാം വള്ളി പുള്ളിതെറ്റാതെ വായിച്ചു. ഇതോടെ ഗവര്‍ണറെ പ്രകീര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.

അധികകാലം കഴിഞ്ഞില്ല, യുജിസി ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ വിസിമാരെ വിലക്കിയ ഗവര്‍ണറെ ആദ്യമായി വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നു. എന്നാല്‍ രാജ്ഭവന്‍ അതിലൊന്നും പ്രതികരിച്ചില്ല. നാളുകള്‍ കഴിഞ്ഞതോടെ ഗവര്‍ണറും രാജ്ഭവനും നിലപാടുകള്‍ വ്യക്തമാക്കിത്തുടങ്ങി.

തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നിരന്തര പോരാട്ടത്തിലാണ് ഗവര്‍ണര്‍. പഞ്ചാബിലെ ഭഗവന്ത് മന്‍ സര്‍ക്കാരിന് എതിരെയും തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന് എതിരേയും ഗവര്‍ണറുടെ നേതൃത്വത്തില്‍ പോരാട്ടം ശക്തമായിരുന്നു. ഇതേ പാതയിലായിരുന്നു കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞു വെച്ചതും ഒടുവില്‍ ബില്ലുകളില്‍ ചിലത് രാഷ്ട്രപതിക്ക് വിടുകയും ചെയ്‌ത നിരവധിസംഭവങ്ങള്‍ അരങ്ങേറി.

കേരളത്തില്‍ സര്‍വകലാ ശാലകളിലെ സിന്‍ഡിക്കേറ്റ് നിയമനം, വിസി നിയമനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുടെ ഓഫീസായ രാജ്ഭവനും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടി.

കണ്ണൂര്‍ സര്‍വകലാ ശാലയില്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുകയും പിന്നീട് നിയമനത്തിനെതിരെ രംഗത്തു വരികയും ചെയ്‌തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിസി നിയമനം പിന്നീട് കോടതി റദ്ദ് ചെയ്‌തതോടെ സിപിഐഎം- ഗവര്‍ണര്‍ പോരാട്ടമായി മാറി.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോരാട്ടങ്ങള്‍ രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള വിഴുപ്പലക്കലായി മാറി. കെടിയു സര്‍വകലാശാലയിലെ വിസിയായി ഡോ. സിസ തോമസിനെ നിയമിക്കാനുള്ള ചാന്‍സിലറുടെ തീരുമാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.

സിന്‍ഡിക്കേറ്റില്‍ ആര്‍എസ്എസ് പ്രതിനിധികളെ തിരുകിക്കയറ്റിയെന്ന ആരോപണമുന്നയിച്ച് ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുകയും ഗവര്‍ണറെ വഴിയില്‍ തടയുന്നതടക്കമുള്ള ശക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. കേരള സര്‍വകലാ ശാലയിലും കാലിക്കറ്റ് സര്‍വകലാ ശാലയിലും ഗവര്‍ണറെ തടയുക കൂടി ചെയ്‌തതോടെ ഗവര്‍ണറുടെ വേറിട്ട പ്രതിഷേധവും കേരളം കണ്ടു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും സിപിഐഎം പരസ്യപ്രഖ്യാപനം നടത്തുന്നിടത്തേക്ക് വിവാദങ്ങള്‍ വളര്‍ന്നു. ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗംപോലുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ നടപടിക്രമങ്ങള്‍ പോലും വിവാദങ്ങളില്‍ എത്തി. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഗവര്‍ണര്‍ ഉയര്‍ത്തി. ധനമന്ത്രി കെഎന്‍ ബാലഗോപാലിനോടുള്ള പ്രീതി നഷ്‌ടപ്പെട്ടു എന്നു തുടങ്ങി നിരവധി പ്രസ്‌താവനകള്‍ ഗവര്‍ണര്‍ നടത്തിയതും വിവാദമായി.

സര്‍വകലാ ശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്നത് അടക്കമുള്ള ബില്ലുകളാണ് നിയമസഭ പാസാക്കി ഒപ്പിടാനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. സംസ്ഥാനത്തെ വിവിധ സര്‍വകലാ ശാലകളിലെ വിസി നിയമനം അനിശ്ചിതത്വത്തിലായി. കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താളം തെറ്റുന്ന നിലയിലേക്ക് ഗവര്‍ണര്‍- സംസ്ഥാന സര്‍ക്കാര്‍ പോര് വളര്‍ന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു വിരുദ്ധതയാണെന്നും ലീഗ് കേരളം ഭരിച്ച് തുടങ്ങിയെന്നും വെള്ളാപ്പള്ളി. ഭരണത്തിൻ്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമമെന്നും യോഗനാദം എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുസ്ലീംലീഗ് കടുത്ത ഹിന്ദുത്വ വിരുദ്ധ...

Keep exploring...

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

More News

വയനാട് ടൗണ്‍ഷിപ്പിൽ ഗൃഹപ്രവേശം; ആദ്യ താമസക്കാരായി വിജയനും കുടുംബവും

ഇടത് സർക്കാർ നിർമ്മിച്ചു നൽകിയ വയനാട് ടൗണ്‍ഷിപ്പിൽ ലഭിച്ച വീട്ടിൽ ആദ്യ താമസക്കാരായി വിജയനും കുടുംബവും. ആദ്യഘട്ടത്തിൽ വീട്...

‘യുഡിഎഫ് അധികാരത്തിലേറും മുമ്പേ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്’: കടന്നാക്രമിച്ച് വെള്ളാപ്പള്ളി

മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു...

‘രക്താതിസമർദം’; ഹൃദയത്തിന് ഹാനികരമായ പത്ത് ഭക്ഷണങ്ങൾ

രക്തസമ്മർദ്ദം ഉയരാൻ തുടങ്ങുമ്പോൾ, ആളുകൾ ആദ്യം കുറ്റപ്പെടുത്താൻ തുടങ്ങുന്നത് ഉപ്പിനെയാണ്. എന്നിരുന്നാലും, ഒരു കാർഡിയോളജിസ്റ്റിനെ സമയബന്ധിതമായി സന്ദർശിക്കുന്നത് നിങ്ങൾക്ക്...

ഇറാനിലെ ലാവാൻ ദ്വീപ് പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്നു? ട്രംപ് സംഘം യുഎഇയിൽ

ഇറാനെതിരെ കൂടുതൽ ആക്രമണാത്മക നിലപാട് സ്വീകരിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് (യുഎഇ) മേൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാൽ മിഡിൽ ഈസ്റ്റിൻ്റെ...

പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുന്നു; 78 ദിവസത്തിനുള്ളിൽ അസംസ്‌കൃത എണ്ണയുടെ വില 51% വർദ്ധിച്ചു

ഇന്ത്യയിലെ ഇന്ധന വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. മെയ് 15ന് പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ₹3 വർദ്ധിപ്പിച്ചു....

കേരളത്തില്‍ നിന്ന് പോയ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടക്ക്‌ സമീപത്ത് ആണ്...

തിരുവഞ്ചൂര്‍ സ്‌പീക്കർ ആകും; ഷാനിമോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്‌മാന്‍ ആകും ഡെപ്യൂട്ടി സ്‌പീക്കര്‍....

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...