9 March 2026

‘കുതിക്കാൻ കേരള പൊലീസ്’; പുതിയ 241 വാഹനങ്ങൾ കർമ്മപഥത്തിൽ

ബോലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഫ്ലാഗ്ഗ് ഓഫ് ചെയ്‌തത്

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിൻ്റെയും ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്ഗ് ഓഫ് ചെയ്‌തു.

തിരുവനന്തപുരത്ത് എസ്.എപി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. ബോലേറോകൾ, മീഡിയം, ഹെവി ബസുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഫ്ലാഗ്ഗ് ഓഫ് ചെയ്‌തത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ലോ ആൻഡ് ഓർഡർ ഡി.വൈ.എസ്.പി, എ.സി മാരുടെ ഓഫീസുകൾ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകൾ, ക്വിക്ക് റെസ്‌പോൺസ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.

എസ്.എ.പി.പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡി.ജി.പി നിധിൻ അഗർവാൾ, എ.ഡി.ജി.പി (ഹെഡ് ക്വാർട്ടേഴ്‌സ് ) എസ്. ശ്രീജിത്ത്, എ.ഡി.ജി.പി (എൽ & ഒ) എച്ച്‌. വെങ്കടേഷ് , പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Share

More Stories

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

Featured

More News