‘നിന്നെ വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’; ഇൻഡിഗോ ട്രെയിനി പൈലറ്റിന് എതിരെ ജാതി അധിക്ഷേപമെന്ന് പരാതി

താൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നറിഞ്ഞു കൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നും പരാതിയിൽ പൈലറ്റ്

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയിനി പൈലറ്റിന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ട്രെയ്‌നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. ‘നിന്നെയൊന്നും വിമാനം പറത്താൻ കൊള്ളില്ല, പോയി ഷൂ തയ്ക്ക്’ എന്ന് പറഞ്ഞായിരുന്നു മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചത്.

ഏപ്രിൽ 28-നായിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. 35 വയസുള്ള ട്രെയ്‌നിയായ പൈലറ്റിന് മേലുദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്‌ചക്ക് ഇടെയാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. ചെരിപ്പ് തയ്‌ക്കാൻ മാത്രമല്ല, ഒരു കാവൽക്കാരനാകാൻ പോലും താൻ യോഗ്യനല്ല എന്ന് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

രാജിവെപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും, താൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ് എന്നറിഞ്ഞു കൊണ്ടുമായിരുന്നു മേലുദ്യോഗസ്ഥർ ഈ പരാമർശം നടത്തിയത് എന്നും പരാതിയിൽ പൈലറ്റ് പറയുന്നു.

ഇതിന് പുറമെ കമ്പനി തന്നെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായും പൈലറ്റ് പറയുന്നു. കൃത്യമായ കാരണമില്ലാതെ ശമ്പളം കുറച്ചും, നിർബന്ധിതമായി ട്രെയിനിങ്ങുകളിൽ പങ്കെടുപ്പിച്ചും മറ്റുമാണ് തന്നെ മേലുദ്യോഗസ്ഥർ ഉപദ്രവിച്ചിരുന്നത് എന്നും പരാതിയിൽ പറയുന്നു. കമ്പനിയുടെ എത്തിക്‌സ് പാനലിന് മുമ്പാകെ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല എന്നും പൈലറ്റ് ആരോപിക്കുന്നു.

ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ‘സീറോ എഫ്‌ഐആർ’ ആണ് രജിസ്റ്റർ ചെയ്‌തിരുന്നത്. എന്നതിനാൽ കേസ് ഇപ്പോൾ ഇൻഡിഗോ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗുരുഗ്രാമിലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രം:സാങ്കൽപികം

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...