...
Home News Kerala നിലമ്പൂരിൽ വോട്ട് മറിച്ചു നൽകി; എസ്.ഡി.പി.ഐ നേതാവിൻ്റെ പോസ്റ്റ്

നിലമ്പൂരിൽ വോട്ട് മറിച്ചു നൽകി; എസ്.ഡി.പി.ഐ നേതാവിൻ്റെ പോസ്റ്റ്

വിജയത്തിൻ്റെ ക്രെഡിറ്റ് ഒറ്റക്ക് ആർക്കും കൊടുക്കാൻ സാധിക്കില്ല എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം

275

ആര്യാടൻ ഷൗക്കത്തിന് 9500 വോട്ട് മറിച്ചു നൽകിയെന്ന് എസ്.ഡി.പി.ഐ. ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ജോർജ് മുണ്ടക്കയമാണ് ഇക്കാര്യം പറഞ്ഞത്. ഞയറാഴ്‌ച ഇദ്ദേഹം ഇക്കാര്യം പോസ്റ്റിലൂടെ പറഞ്ഞത്.

പോസ്റ്റിൻ്റെ പൂർണരൂപം:

അതെ…
ഞങ്ങളൊരു ഒമ്പതായിരത്തി അഞ്ഞൂറ് വോട്ട്
ഭരണകൂട ഭീകരതക്കെതിരെ മറിച്ചിട്ടുണ്ട്
11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു നിലമ്പൂരിൽ ഷൗക്കത്തിൻ്റെ വിജയം. എന്നാൽ, തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ സതീശനെതിരെ ഒളിയമ്പുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. വിജയത്തിൻ്റെ ക്രെഡിറ്റ് ഒറ്റക്ക് ആർക്കും കൊടുക്കാൻ സാധിക്കില്ല എന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ ഉണ്ടായെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അൻവറിനെ കൂടെ കൂട്ടാഞ്ഞതിലുള്ള നീരസവും പറയാതെ പറഞ്ഞു. വിഡി സതീശനെ ലക്ഷ്യം വെച്ച്‌ കൊണ്ടായിരുന്നു കെപിസിസി പ്രസിഡന്റിൻ്റെ പ്രതികരണം. അൻവറിനെ കൂടെ കൂട്ടാൻ എല്ലാ ശ്രമവും ഞാനും കുഞ്ഞാലികുട്ടിയും നടത്തിയിരുന്നുവെന്നും ഇനിയുള്ള തീരുമാനങ്ങൾ നേതൃത്വം കൂടിയാലോചിച്ച് എടുക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.