ഗവർണറുടെ അധികാരങ്ങൾ പാഠ പുസ്‌തകത്തിൽ ഉൾപ്പെടുത്താൻ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണറുടെ അധികാരങ്ങളും അധികാര പരിധികളും വിഷയമാകുക

തിരുവനന്തപുരം: ഗവർണറുടെ അധികാരവും അധികാര പരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കും. ഇവ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്താൻ കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി.

സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണറുടെ അധികാരങ്ങളും അധികാര പരിധികളും വിഷയമാകുക. ഗവർണർക്ക് എതിരായ സമീപകാല കോടതി വിധികളും പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തും.

രാജ്‌ഭവനിലെ ഭാരതാംബ വിവാദങ്ങൾക്ക് പിന്നാലെ ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ച് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയതിന് പിന്നാലെ അയിരുന്നു ഈ പ്രഖ്യാപനം. വിദ്യാർത്ഥികൾ ഉൾപ്പെട്ട പരിപാടി ആയിരുന്നതിനാൽ, ഇനി വിദ്യാർത്ഥികളും ഗവർണറെപ്പറ്റി പഠിക്കണം എന്നതായിരുന്നു മന്ത്രിയുടെ നിലപാട്.

നേരത്തെ കൃഷിമന്ത്രി പി.പ്രസാദും രാജ്ഭവനിൽ ഭാരതാംബ ചിത്രം വെച്ചതിന് പിന്നാലെ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. കൃഷിവകുപ്പ് നടത്താനിരുന്ന പരിപാടി രാജ്ഭവനിൽ നിന്ന് അപ്പാടെ മാറ്റുകയാണ് മന്ത്രി ചെയ്‌തത്.

ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നത് കൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും മന്ത്രി പി.പ്രസാദ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന പോരിനാണ് ഭാരതാംബ വിവാദം വഴിവെച്ചത്. രാജ്ഭവനിലെ എല്ലാ പരിപാടികൾക്കും ഭാരതാംബയുടെ ചിത്രവും പുഷ്‌പാർച്ചനയും ഉണ്ടാകും എന്നായിരുന്നു ഗവർണറുടെ മറുപടി.

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തും നൽകിയിരുന്നു. എന്നാൽ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഭാരതാംബയിൽ പിന്നോട്ടില്ല എന്നായിരുന്നു രാജ്ഭവൻ്റെ മറുപടി.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...