...
Home News Kerala സീറോമലബാർ സഭ തർക്കം അവസാനിപ്പിക്കുന്നു;പുതിയ കരാർ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ

സീറോമലബാർ സഭ തർക്കം അവസാനിപ്പിക്കുന്നു;പുതിയ കരാർ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ

മാർ. റാഫേൽ തട്ടിലിന്റെയും മാർ. ജോസഫ് പാംപ്ലാനിയുടെയും നേതൃത്വത്തിൽ കൊച്ചിൻ റിന്യൂവൽ സെൻ്ററിൽ നടന്ന വൈകദിക സമ്മേളനത്തിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ സഭയിൽ പുതിയ സമവായത്തിന്റെ രൂപം നൽകുന്നത്.

427

ഏകദേശം നാലു വർഷത്തിലധികമായി നിലകൊണ്ടിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആരാധനാസമൂഹങ്ങളിലൊന്നായ സീറോമലബാർ സഭയിലെ തർക്കങ്ങൾക്ക് ഒടുവിൽ സമാധാനപരമായ പര്യവസാനം. മാർ. റാഫേൽ തട്ടിലിന്റെയും മാർ. ജോസഫ് പാംപ്ലാനിയുടെയും നേതൃത്വത്തിൽ കൊച്ചിൻ റിന്യൂവൽ സെൻ്ററിൽ നടന്ന വൈകദിക സമ്മേളനത്തിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ സഭയിൽ പുതിയ സമവായത്തിന്റെ രൂപം നൽകുന്നത്.

ഇതിന്റെ ഭാഗമായി, ഞായറാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും സിനഡ് കുർബാനയും, മറ്റു സമയങ്ങളിൽ ജനാഭിമുഖ കുർബാനയും നടത്തപ്പെടും എന്നതാണ് കരാർ. എറണാകുളം-അങ്കമാലി രൂപതയിലെ ചിലർ ഈ ക്രമീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, സഭയുടെയും വിശ്വാസ സമൂഹത്തിന്റെയും സമഗ്ര നന്മക്കായി ഈ തീരുമാനം സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ സമവായക്രമീകരണം 2025 ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും.

കുടിയേറ്റ പ്രദേശങ്ങളായ കേരളത്തിന്റെ വടക്കൻ മേഖലകളായ ഇരിഞ്ഞാലക്കുട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ രൂപതകളിലും ഈ മാതൃകയുടെ വ്യാപനം സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. പ്രവാസികൾക്കിടയിലും പ്രത്യേകിച്ച് ബ്രിട്ടനിൽ, ജനാഭിമുഖ കുർബാനയ്ക്കായി ശക്തമായ ആവശ്യം നിലനിൽക്കുന്നു. ഒരുകുർബാനയെങ്കിലും ജനാഭിമുഖമായി നടത്താനുള്ള ശ്രമങ്ങൾക്ക് ഈ സമവായം പുതിയ ആവേശം പകരും.

ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന എറണാകുളം-അങ്കമാലി രൂപതയുടെ വിശ്വാസ സമൂഹം, പ്രത്യേകിച്ച് ഗ്രേറ്റ് ബ്രിട്ടനിലെ വിശ്വാസികൾ, ഈ സമവായത്തിന്റെ പശ്ചാത്തലത്തിൽ രൂപതാദ്ധ്യക്ഷന്റെ പ്രതികരിക്കാനായി കാത്തിരിക്കുകയാണ്. അതേസമയം, മാർ. ജോർജ് ആലഞ്ചേരിയോടുള്ള ഭൂമികുമ്പകോണത്തെതിരായ ആരോപണം ഇനിയും തീർന്നിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.