...
Home News 20 വർഷങ്ങൾക്ക് ശേഷം വടംവലിയുമായി ലെസ്റ്റർ ഉണരുന്നു

20 വർഷങ്ങൾക്ക് ശേഷം വടംവലിയുമായി ലെസ്റ്റർ ഉണരുന്നു

20 വർഷത്തെ സമൃദ്ധമായ പാരമ്പര്യമുള്ള ലെസ്റ്റർ കേരള കമ്മ്യൂണിറ്റി, ലെസ്റ്റർ ഫൈറ്റേഴ്സ് വടംവലി ക്ലബുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

223

ഉറ്റുനോക്കുന്നവരെ ആവേശം കൊണ്ട് കുലുക്കാൻ, കമ്പകയറിനു തീ പിടിപ്പിക്കുന്ന പോരാട്ടത്തിന് യുകെയുടെ വടക്കേ കിഴക്കൻ നഗരമായ ലെസ്റ്റർ വീണ്ടും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. 20 വർഷങ്ങൾക്കുശേഷം ലെസ്റ്റർ വടംവലിയിലേക്ക് തിരിഞ്ഞുനോക്കുന്ന അവസരമാണ് ഈ വർഷം ജൂലൈ 19-ന് നടക്കാനിരിക്കുന്ന All UK Tug of War Championship. ലെസ്റ്ററിലെ ജഡ്ജ് മെഡോ സ്കൂൾ അങ്കണത്തിൽ നടക്കുന്ന മത്സരങ്ങളിൽ യു.കെയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24ഓളം ടീമുകൾ പങ്കെടുക്കുന്നു.

രാവിലെ 10 മണിക്ക് കൃത്യമായി മത്സരം ആരംഭിക്കും ഉദ്ഘാടനച്ചടങ്ങുകൾക്ക് ലെസ്റ്റർ കൗൺസിലിന്റെ പ്രതിനിധികളും കലാകാരൻമാരുമെത്തും. 20 വർഷത്തെ സമൃദ്ധമായ പാരമ്പര്യമുള്ള ലെസ്റ്റർ കേരള കമ്മ്യൂണിറ്റി, ലെസ്റ്റർ ഫൈറ്റേഴ്സ് വടംവലി ക്ലബുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

മത്സര വിജയികൾക്കായി എട്ട് ആകർഷക സമ്മാനങ്ങളും, മികച്ച കളിക്കാർക്കും ടീമുകൾക്കും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്രേക്ഷകരെ രുചികരമായ ഭക്ഷണത്തോടെ മധുരിപ്പിക്കാൻ കരിമീൻ റെസ്റ്റോറന്റിന്റെ വിഭവങ്ങൾ മുഴുവൻ സമയത്തും ലഭ്യമാണ്.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ചുവടെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
📞 അജിത് സ്റ്റീഫൻ – +44 7857124253,📞 ജെയ്‌സൺ ജേക്കബ് – +44 7367208246

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.