വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. കേരളത്തിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില ഈടാക്കുന്നത്. ഓണം എത്തും മുമ്പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. 2025 ജൂലൈ 15ന് വെളിച്ചെണ്ണ വ്യാപാരം നടന്നത് ഇങ്ങനെയാണ്.
കാഞ്ഞങ്ങാട്- കിലോ ₹450.0 കിൻ്റെൽ ₹45000.0
കണ്ണൂർ- കിലോ ₹440.0 കിൻ്റെൽ ₹44000.0,
തലശ്ശേരി- കിലോ ₹414.0 കിൻ്റെൽ ₹41400.0,
തൊടുപുഴ- കിലോ ₹415.0 കിൻ്റെൽ ₹41500.0
തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍ നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്.

വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും വർധിച്ചു. വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
വിലവർധനവിൻ്റെ ചാർട്ട് പരിശോധിച്ചാൽ:
15.07.2025 കിലോ ₹429.75 കിൻ്റെൽ ₹42975.0
14.07.2025 കിലോ ₹358.4 കിൻ്റെൽ ₹35840.0
11.07.2025 കിലോ ₹421.5 കിൻ്റെൽ ₹42150.0
10.07.2025 കിലോ ₹355.0 കിൻ്റെൽ ₹35500.0
വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട് പാമോയിലിനും സണ്‍ഫ്ളവർ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിലക്കയറ്റം ഈ നിലയില്‍ തുടരുക ആണെങ്കില്‍ ഇത്തവണത്തെ മലയാളികളുടെ ഓണസദ്യയെയും ബാധിക്കുമെന്ന ആശങ്കയിലാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



