11 March 2026

അതുല്യയുടെ മരണം; ഫോൺ രേഖകളും മൊഴിയും ശേഖരിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

അതുല്യയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും വിചിത്ര വാദവുമായാണ് സതീഷ് ശങ്കർ രം​ഗത്തെത്തിയത്

യുഎഇയിലെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. തെക്കുംഭാഗം സിഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോൺ രേഖകളും, മൊഴിയും ഉടൻ ശേഖരിക്കും.

അതുല്യയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും വിചിത്ര വാദവുമായാണ് സതീഷ് ശങ്കർ രം​ഗത്തെത്തിയത്. അതുല്യ ഗർഭഛിദ്രം നടത്തിയത് പ്രകോപിച്ചെന്നും മദ്യപിക്കുമ്പോൾ അത് ഓർമ വരുമെന്നുമാണ് പ്രതികരണം. നിരപരാധിയാണെന്ന സതീഷിൻ്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

സതീഷുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാർ പറഞ്ഞിരുന്നു. 10 വയസുള്ള മകളെ കരുതി എല്ലാം ക്ഷമിച്ചും സഹിച്ചും നിന്നെന്നും കുടുംബം. മകൻ വിളിക്കാറില്ലെന്നും സതീഷിൻ്റെ മാതാവ് ഉഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാർജ പോലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാനാണ് അതുല്യയുടെ കുടുംബത്തിൻ്റെ തീരുമാനം. ഷാർജയിലെ മോർച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News