9 March 2026

മഹിളാമോർച്ച അധ്യക്ഷ നവ്യ ഹരിദാസ്; യുവമോർച്ച അധ്യക്ഷൻ വി.മനു പ്രസാദ്

യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി യുവനേതാവ് ശ്യാംരാജ് വരുമെന്ന് ആയിരുന്നു നേരത്തെയുള്ള വിവരങ്ങൾ

കേരള ബിജെപിയുടെ വിവിധ സംസ്ഥാന മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. വി മനു പ്രസാദ് ആണ് യുവമോർച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാടിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നവ്യ ഹരിദാസ് ആണ് മഹിളാമോർച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷ.

ഒബിസി മോർച്ച അധ്യക്ഷനായി എം പ്രേമൻ മാസ്റ്റർ, എസ്‌.സി മോർച്ച അധ്യക്ഷനായി ഷാജുമോൻ വട്ടേക്കാട്, എസ്.ടി അധ്യക്ഷനായി മുകുന്ദൻ പള്ളിയറ, മൈനോറിറ്റി മോർച്ചയുടെ അധ്യക്ഷനായി സുമിത് ജോർജ്, കിസാൻ മോർച്ചയുടെ അധ്യക്ഷനായി ഷാജി രാഘവൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായി യുവനേതാവ് ശ്യാംരാജ് വരുമെന്ന് ആയിരുന്നു നേരത്തെയുള്ള വിവരങ്ങൾ. നവ്യ ഹരിദാസിന് തന്നെയായിരുന്നു മഹിളാമോർച്ച അധ്യക്ഷ സാധ്യത കൂടുതൽ. നേരത്തെ, യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതിൽ എതിർപ്പുമായി കെ.സുരേന്ദ്രൻ, വി.മുരളീധരൻ വിഭാഗം രംഗത്ത് എത്തിയിരുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News