...
Home News National രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; നാല് കുട്ടികള്‍ മരിച്ചു, പതിനേഴ് പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; നാല് കുട്ടികള്‍ മരിച്ചു, പതിനേഴ് പേര്‍ക്ക് പരിക്ക്

നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ ആണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.

230

സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. രാജസ്ഥാൻ, ജലവാറിലെ പിപ്ലോഡി പ്രൈമറി സ്‌കൂളിൻ്റ മേല്‍ക്കൂരയും ഭിത്തിയുമാണ് തകര്‍ന്നു വീണത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചു. പതിനേഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്‌ച രാജസ്ഥാനിലെ ജലവാർ ജില്ലയിലെ പിപ്ലോഡി സർക്കാർ സ്‌കൂൾ കെട്ടിടമാണ് രാവിലെ എട്ട് മണിയോടെ തകർന്നു വീണത്. സ്‌കൂളിൻ്റ ആറും, ഏഴും ക്ലാസ് മുറികളുടെ ഭാഗം തകർന്നതോടെ നിരവധി വിദ്ദ്യാർത്ഥികൾ അവശിഷ്‌ടങ്ങൾക്കുള്ളിൽ കുടുങ്ങി. നാട്ടുകാരുടെയും അധ്യാപകരുടെയും സഹായത്തോടെ ആണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.

രക്ഷപ്പെടുത്തിയ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധിപ്പേരുടെ ആരോഗ്യനില ഗുരതരമായി തുടരുന്നുണ്ട്. അതേസമയം സ്‌കൂൾ കെട്ടിടം പഴക്കം ചെന്നതാണെന്നാണ് പ്രദേശ വാസികളുടെ പ്രതികരണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പോ സർക്കാരോ വിശദീകരണം നൽകിയിട്ടില്ല.

സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ദുരിതബാധിതർക്ക് സാധ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ച് ചെയ്‌തു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.