...
Home News National ഐഎസ്എൽ 12 ആം സീസൺ നടക്കുമെന്ന് AIFF പ്രസിഡന്റ് കല്യാൺ ചൗബേ

ഐഎസ്എൽ 12 ആം സീസൺ നടക്കുമെന്ന് AIFF പ്രസിഡന്റ് കല്യാൺ ചൗബേ

കരാർ പുതുക്കാതെ നടത്താൻ ആവില്ലെന്നായിരുന്നു നടത്തിപ്പ് സംഘമായ FSDLൻ്റെ നിലപാട്

348

മാസ്റ്റർ റൈറ്റ് എഗ്രിമെന്റും, സുപ്രീം കോടതി ഇടപെടലും കൊണ്ട് അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ.

“ടൂർണമെന്റ് നടക്കുമെന്ന് AIFF പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു. എന്നാൽ, അ​ന്താ​രാ​ഷ്ട്ര ക​ല​ണ്ട​ർ കൂ​ടി നോ​ക്കി​യേ സ​മ​യം തീ​രു​മാ​നി​ക്കാ​നാവൂ”, -ഇതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ഐ.എസ്.എൽ പുതിയ സീസൺ സെപ്റ്റംബറിൽ നടത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കാതെ നടത്താൻ ആവില്ലെന്നായിരുന്നു നടത്തിപ്പ് സംഘമായ FSDLൻ്റെ നിലപാട്.

കൂടാതെ, ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് പുതിയ പരിശീലകനെ അടുത്ത പത്ത് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റൻ്റെൻ, സ്റ്റെഫാൻ ടാർകോവിച്ച് എന്നി ചുരുക്കപ്പട്ടികയിൽ നിന്നായിരിക്കും മനോലോയുടെ പകരക്കാരനെ തീരുമാനിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.