20 March 2026

ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്

ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് രണ്ടാം പ്രതി ദിവ്യ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തു എന്നാണ് കൃഷ്‌ണകുമാറിന്‍റെ പരാതി.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നും ആയിരുന്നു പരാതി. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തു എന്നാണ് കേസ്. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

ഇത് ശരിവെക്കുന്നതാണ് മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വർണം വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞത്.

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News