...
Home News Kerala മുസ്ലിം ലീഗ് നേതാവ് ‘ലൈഫ് വീട് വിലക്ക് വാങ്ങി വാണിജ്യ കെട്ടിടമാക്കി’ മറിച്ചു വിറ്റതായി പരാതി

മുസ്ലിം ലീഗ് നേതാവ് ‘ലൈഫ് വീട് വിലക്ക് വാങ്ങി വാണിജ്യ കെട്ടിടമാക്കി’ മറിച്ചു വിറ്റതായി പരാതി

ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടത്തിന് യുഡിഎഫ് ഭരണകൂടം നമ്പറും നൽകി

310

മലപ്പുറം മൂത്തേടത്ത് ലീഗ് നേതാവ് ലൈഫ് വീടും കൈക്കലാക്കി തട്ടിപ്പ് നടത്തിയതായി പരാതി. ലൈഫ് പദ്ധതിയിൽ കിട്ടിയ വീട് താമസിക്കും മുമ്പേ വിലക്ക് വാങ്ങി വാണിജ്യ കെട്ടിടമാക്കി മറിച്ചുവിറ്റു. മുത്തേടം പഞ്ചായത്തംഗം താളിപ്പാടം മൂലക്കുന്നത്ത് റെനിയും ഭർത്താവുമാണ് ലൈഫ് വീട് കൈക്കലാക്കി വാണിജ്യ കെട്ടിടമാക്കി നിർമിച്ചത്.

ചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടത്തിന് യുഡിഎഫ് ഭരണകൂടം നമ്പറും നൽകി. 2023 ഓഗസ്റ്റ് ഒന്നിനാണ് എടക്കര സബ് രജിസ്ട്രാർ ഓഫീസിൽ ഭൂമി രജിസ്റ്റർചെയ്‌തത്. 2022-ലാണ് ലൈഫ് വീട് പൂർത്തിയാക്കിയത്. ലൈഫിനായി എടക്കര പഞ്ചായത്തിൽ നിന്ന് മൂത്തേടം പഞ്ചായത്തിലെ ലിസ്റ്റിലേക്ക് മാറ്റി. രണ്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. സർക്കാരിൻ്റെ നാല് ലക്ഷവും കൈപ്പറ്റി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടത്തിൻ്റെ സഹായിയാണ് റെനി. മലയോര ഹൈവേയോട് ചേർന്നായിരുന്നു ലൈഫ് വീട്. സംഭവത്തിൽ മുഖ്യമന്ത്രി, ലൈഫ് മിഷൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.