9 March 2026

വൈസ് ചാന്‍സലര്‍ നിയമനം; സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ട. ജഡ്‌ജിയെ നിയമിച്ച് സുപ്രീം കോടതി

സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാൻ്റെ വിവേചന അധികാരമായിരിക്കും

കേരളത്തിലെ സര്‍വകലാ ശാലകളില്‍ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. സെര്‍ച്ച് കമ്മിറ്റി ചെയര്‍മാനായി റിട്ടയേര്‍ഡ് ജഡ്‌ജി സുധാന്‍ഷു ധൂലിയയെ സുപ്രീം കോടതി നിയമിച്ചു.

സര്‍ക്കാരും ഗവര്‍ണരും നല്‍കിയ പട്ടിക പരിഗണിച്ച് സെര്‍ച്ച് കമ്മിറ്റിയെ സമിതി ചെയര്‍മാന്‍ രൂപീകരിക്കും. സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാൻ്റെ വിവേചന അധികാരമായിരിക്കും. സ്ഥിരം വിസിയായി മൂന്ന് പേരുടെ പാനല്‍ ചെയര്‍മാന്‍ തീരുമാനിക്കണം. വിജ്ഞാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുകയും വേണം.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സര്‍ക്കാരും ഗവര്‍ണരും തിങ്കളാഴ്‌ച സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഐഐടി, എന്‍ഐടി ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ പത്ത് പേര്‍ അടങ്ങുന്നവരുടെ പട്ടികയും കൈമാറിയിരുന്നു. ജഡ്‌ജിയെ സമിതി അധ്യക്ഷനാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അല്ലാത്തപക്ഷം സെര്‍ച്ച് കമ്മിറ്റിയില്‍ തുല്യത പാലിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താത്ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുധാന്‍ഷു ധൂലിയയെ സുപ്രീം കോടതി നിയമിച്ചത്. കേസ് സുപ്രീം കോടതി പിന്നീട് പരിഗണിക്കും.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News