...
Home News Kerala ‘സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ’; മാങ്കൂട്ടത്തിലിൻ്റെ ചാറ്റുകൾ പുറത്ത്

‘സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ’; മാങ്കൂട്ടത്തിലിൻ്റെ ചാറ്റുകൾ പുറത്ത്

പാർട്ടിയിൽ ഉള്ള സഹപ്രവർത്തകക്കാണ് രാഹുൽ മെസേജ് അയച്ചത്

318

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കൂടുതൽ ചാറ്റുകൾ പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ ഉള്ള തൻ്റെ സഹപ്രവർത്തകക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്.

ആരോപണം വന്നതിന് പിന്നാലെ ആണ് കൂടുതൽ ചാറ്റുകളും തെളിവുകളുമായി പുറത്തുവന്നത്. പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്. രാഷ്ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്.

എന്നാൽ രാഹുലിൻ്റെ മറുപടി മറ്റൊന്നായിരുന്നു. എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിൻ്റെ ജാഡയാണോ എന്നിങ്ങനെ നീളുന്നു രാഹുലിൻ്റെ മറുപടി. 2020ൽ പാർട്ടിയിൽ ഉള്ള സഹപ്രവർത്തകക്കാണ് രാഹുൽ മെസേജ് അയച്ചത്.

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിൻ്റെതാണ് നടപടി.

അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.