രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ കൂടുതൽ തെളിവുകളാണ് പുറത്ത് വരുന്നത്.അശ്ലീല ചുവയോടെ മെസേജ് അയച്ചതിന്റെ സ്ക്രീൻ ഷോർട്ടുകൾ പ്രചരിക്കുന്നുണ്ട്. രാഹുൽ വീഡിയോ കോൾ ചെയ്തതിന്റയും സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ ചാറ്റുകളും വീഡിയോകോളും ചെയ്തത് ആരുമായിട്ടാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ രാഹുലിനെതിരെ തെളിവുകൾ ഉൾപ്പെടെയുള്ള പരാതിയുമായി ആരും രംഗത്ത് വന്നിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.



