10 March 2026

‘മകളുടെ ചാറ്റ് കണ്ടില്ലല്ലൊ, അതും പുറത്തുവന്നാല്‍ തലയില്‍ മുണ്ടിട്ട് ഓടും’; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭീഷണി

തെളിവ് ഇനിയും പുറത്തു വരാനുണ്ട്’- എന്നെല്ലാമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത്‌ ഭീഷണിപ്പെടുത്തുന്നത്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സൈബര്‍ വെട്ടുകിളികളാണ് ഭീഷണിപ്പെടുത്തുന്നത്.

‘മകളുടെ ചാറ്റ് നിങ്ങള്‍ കണ്ടിട്ടില്ലല്ലൊ, അതുംകൂടി പുറത്തുവന്നാല്‍ ചിലരൊക്കെ തലയില്‍ മുണ്ടിട്ട് ഓടേണ്ടി വരും, കൊച്ച് താഴെ വീഴുന്നത് മാത്രമല്ലേ കണ്ടുള്ളൂ, ബാക്കി കണ്ടില്ലല്ലൊ, അവന്തികയുടെ മാത്രമല്ല, തെളിവ് ഇനിയും പുറത്തു വരാനുണ്ട്’- എന്നെല്ലാമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത്‌ ഭീഷണിപ്പെടുത്തുന്നത്.

പ്രവാസിയായ സെയ്‌ഫ് വെങ്ങോല എന്നയാളാണ് ഈ പോസ്റ്റുമായി രംഗത്തെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ട്. ഉമാ തോമസ് എം.എല്‍.എ, ഷാനിമോള്‍ ഉസ്‌മാന്‍ അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം രാഹുല്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട വനിതാ നേതാക്കള്‍.

രമേശ് ചെന്നിത്തല, കെ മുരളീധരന്‍, ജോസഫ് വാഴക്കന്‍ അടക്കമുള്ളവരും രാജി ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം എതിരെ അതിരൂക്ഷ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News