...
Home News Kerala ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നടി ലക്ഷ്മി മേനോന്‍ ഒളിവിലെന്ന് പോലീസ്

ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നടി ലക്ഷ്മി മേനോന്‍ ഒളിവിലെന്ന് പോലീസ്

വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിൽ മൂന്നു പ്രതികൾ റിമാൻഡിലാണ്.

324

ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതിയായ നടി ലക്ഷ്മി മേനോന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കേസില്‍ നാല് പ്രതികളാണുള്ളത്. അതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റാപ്പര്‍ വേടനെതിരായ രണ്ടാമത്തെ കേസില്‍ പരാതിക്കാരിയുടെ മറുപടി ലഭിച്ചിട്ടില്ല. മൊഴിയെടുത്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം, വെലോസിറ്റി ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. കേസിൽ മൂന്നു പ്രതികൾ റിമാൻഡിലാണ്. സദർലാൻഡ് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവർക്കൊപ്പം കാറിൽ മദ്യലഹരിയിൽ സിനിമാ നടിയും ഉണ്ടായിരുന്നതായാണ് പൊലീസിന് സൂചന ലഭിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.