...
Home News National കർണാടക ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; തലപ്പാടിയിൽ ആറുപേർ കൊല്ലപ്പെട്ടു

കർണാടക ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; തലപ്പാടിയിൽ ആറുപേർ കൊല്ലപ്പെട്ടു

മരിച്ചവരിൽ അഞ്ചു സ്ത്രീകളും ഒരു ഓട്ടോ ഡ്രൈവറും ഉണ്ട്

247

കാസർകോട്, കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹന അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ അഞ്ചു സ്ത്രീകളും ഒരു ഓട്ടോ ഡ്രൈവറും ഉണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്.

ബസിൻ്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിൽ ഉണ്ടായിരുന്ന ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു.

ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്. കൂടാതെ, ബസ് കാത്തിരിക്കുക ആയിരുന്ന ഹൈദർ, ആയിഷ, ഹസ്‌ന, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരും മരിച്ചു. കര്‍ണാടക സ്വദേശികളാണ് മരണപ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്‌മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കര്‍ണാടക ആര്‍ടിസിയുടെ ബസുകൾ അമിത വേഗതയിലാണ് ഓടുന്നതെന്ന ആരോപണമാണ് പ്രദേശത്തെ ആളുകൾ പറയുന്നത്.

ബസിൻ്റെ ടയർ തേഞ്ഞു തീർന്ന അവസ്ഥയിലാണെന്നും ഇൻഷുറൻസ് ഉൾപ്പെടെ ബസിനില്ലെന്നും ഉള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.