8 March 2026

രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ; നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന് സർവെ റിപ്പോർട്ടുകൾ

. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു.

ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലയ് ഒന്നിനും ആഗസ്റ്റ് പതിനാലിനുമിടയിൽ ഇന്ത്യ ടുഡേ സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും നടത്തിയ സർവെയിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ജനപിന്തുണയിൽ വലിയ ഇടവു സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

54778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മോദി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് സർവെ റിപ്പോർട്ടിൽ നിന്ന് വിലയിരുത്താം. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു.

ആഗസ്റ്റിൽ നടത്തിയ സർവെയിൽ 52.4ശതമാനമായി ഇടിഞ്ഞു താണു. പുതിയ സർവെയിൽ 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.12.6 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മോശമെന്നും 13.8 ശതമാനം വളരെ മോശമെന്നും പറയുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ ഇന്ത്യാ സഖ്യം 208 സീറ്റു നേടുമെന്നാണ് സർവെയുടെ പ്രവചനം.

ഫെബ്രുവരിയിലെ സർവെയിൽ 188 സീറ്റുകളാണ് പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ ജനപിന്തുണ 58 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയിൽ 62 ശതമാനത്തിന് മുകളിലായിരുന്നു. സർവെ റിപ്പോർട്ട് ജനങ്ങളുടെ മനസാണ് രേഖപ്പെടുത്തുന്നതെങ്കിൽ മോദി സർക്കാർ ജനദ്രോഹമാവുകയാണ്. പഹാൽഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ച കാരണമാണ് സംഭവിച്ചതെന്ന ആരോപണം രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നേരത്തേ ഉന്നയിച്ചിരുന്നു.

പാക്കിസ്ഥാന് സൈന്യം മറുപടി നൽകിയതിനെ രാഷ്ട്രീയ നേട്ടമാക്കാൻ മോദിക്കും എൻ.ഡി. എയ്ക്കും കഴിയില്ല. ജനങ്ങൾ അതിന് കൂട്ടു നിൽക്കില്ല എന്നതാണ് സർവെ സൂചിപ്പിക്കുന്നത്.കാശ്മീരിലെ ഭീകരാക്രമണത്തിന് മറുപിയായി 2016ൽ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ബി.ജെ.പി രാഷ്ടീയ മുതലെടുപ്പ് നടിത്തിയാണ് അധികാരത്തുടർച്ച നേടിയതെന്ന് വ്യക്തമാണ്.

ഇത്തവണ പഹൽഗാമിൽ സൈന്യം നടത്തിയ തിരിച്ചടിക്ക് അത്തരമൊരു രാഷ്ട്രീയ നേട്ടം ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് സർവെ സൂചിപ്പിക്കുന്നത്. 2024ൽ മോദി അധികാരത്തിൽ എത്തിയത് വോട്ടു കൊള്ള നടത്തിയാണെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർവെ ഫലം പുറത്തുവന്നത്. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ജനങ്ങൾ ശരിവച്ചതിന്റെ പ്രത്യക്ഷ തെളിവായി സർവെ ഫലത്തെ കാണാം

.ഛത്തീസ്ഗഡിൽ നിരാലംബർക്കിടയിൽ സേവന പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ച സംഘപരിവാർ നടപടി ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബി.ജെ.പി സർക്കാരിന്റെ നടപടിയെ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരും അപലപിച്ചതാണ്. ഉത്തരേന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള സംഘപരിവാർ ആക്രമണം ജനമനസുകളിൽ വലിയ മുറിവാണ് ഏൽപ്പിച്ചത്.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News