പാകിസ്ഥാനെതിരെ കളിക്കും; ഏഷ്യ കപ്പിനായി ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചു

വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കില്ല

ഒൻപതാം തിയതി മുതൽ ആരംഭിക്കുന്ന ഏഷ്യ കപ്പിന് വേണ്ടി ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം യുഎഇ ആയിട്ടാണ്. ഇപ്പോഴുള്ള ടീമുകളിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം.

പക്ഷെ ഇത്തവണ രോഹിത് ശർമ്മ വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ടീം കപ്പ് ജേതാക്കളാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.മാത്രമല്ല, ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാനാണ്. മത്സരം നടക്കില്ലെന്ന് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കായിക മേഖലയിൽ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്.

ഇതോടെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നതിൽ വ്യക്തത വരുത്തി ബിസിസിഐ രം​ഗത്തെത്തിയത്. ‘കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അം​ഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്. ഐസിസിടെയോ എഷ്യൻ ക്രിക്കറ്റിന്റെയോ പരമ്പരകളിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണമില്ല. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കില്ല.’ എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.

‘ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇതുപോലെയുള്ള ടൂർണമെന്റുകളിൽ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും നമ്മൾ കളിക്കാൻ ബാധ്യസ്ഥരാണ്.’ സൈക്കിയ കൂട്ടിച്ചേർത്തു .

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...