12 March 2026

‘വിവാദങ്ങളുടെ പേരിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത് നേതാവിന് ചേര്‍ന്നതല്ല’: സ്വാമി ശുഭാംഗാനന്ദ

ശിവഗിരി മഠം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി

ചെമ്പഴന്തിയിലെ ഗുരുജയന്തി സമ്മേളന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്തതില്‍ അതൃപ്‌തി പരസ്യമാക്കി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് രാഷ്ട്രീയ നേതാവിന് ചേര്‍ന്നല്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

വിഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് ആരോഗ്യ കാരണങ്ങളാല്‍ അല്ലെങ്കില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയക്കാരും ഗുരുവിനെയും ഗുരുദര്‍ശനത്തെയും ഉള്‍ക്കൊള്ളുന്നവരാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും പരിപാടിയില്‍ ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ വിവാദത്തിൻ്റെ പേരില്‍ ശിവഗിരിയുടെ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല, സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

ശിവഗിരി മഠം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു വിഡി സതീശന്‍ ഗുരുകുലത്തെ അറിയിച്ചത്. എന്നാല്‍ എറണാകുളത്തെ പരിപാടികളികളില്‍ സതീശന്‍ പങ്കെടുത്തു. ഇതോടെയാണ് വിമര്‍ശനവുമായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് രംഗത്തെത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിൻ്റെ സാന്നിധ്യം മൂലമാണോ വിഡി സതീശന്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വിഡി സതീശനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതാണ് അതിന് കാരണം.

അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാന്‍ പിഎസ് പ്രശാന്ത് വിഡി സതീശനെ കാണാന്‍ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിവാദമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് മനഃപൂര്‍വ്വം ഒഴിവാക്കിയെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് പ്രശാന്ത് എത്തിയത് എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

എന്നാല്‍, അനുമതി തേടിയ ശേഷമാണ് പ്രതിപക്ഷ നേതാവിനെ കാണാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പോയതെന്നായിരുന്നു ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്. ഇതിനിടെയാണ് പുതിയ വിവാദം.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News