8 March 2026

‘കേരളത്തോട് കേന്ദ്ര അവഗണന തന്നെ’; മഴക്കെടുതിയില്‍ ഹിമാചലിനും പഞ്ചാബിനും ധനസഹായം

വയനാട് മുണ്ടക്കൈ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളത്തിന് പ്രത്യേക സഹായം പ്രഖ്യാപിക്കാതെ ആണ് മോദിയുടെ ഇരട്ട നീതി

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. ഹിമാചലിനും പഞ്ചാബിനും 3100 കോടിയുടെ അടിയന്തര പ്രളയബാധിത ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രളയമേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. വയനാട് മുണ്ടക്കൈ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളത്തിന് പ്രത്യേക സഹായം പ്രഖ്യാപിക്കാതെ ആണ് മോദിയുടെ ഇരട്ട നീതി.

പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി കേരളത്തെ അവഗണിച്ചാണ് ഇരുസംസ്ഥാനങ്ങള്‍ക്കും പ്രത്യേക ധന സഹായം പ്രഖ്യാപിച്ചത്. പഞ്ചാബിന് 1600 കോടിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് ഇതിനകം ലഭിച്ചിട്ടുള്ള 12,000 കോടി രൂപക്ക് പുറമെയാണ് പ്രത്യേക സഹായ പ്രഖ്യാപനം.

ഹിമാചല്‍ പ്രദേശിന് 1500 കോടിയുടെ അടിയന്തര ധന സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും. സര്‍ക്കാര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തിയ ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത് എന്നും വയനാടിന് ഇതുവരെ ധനസഹായം പ്രഖ്യാപിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

വയനാട് മുണ്ടക്കൈ ദുരന്ത സ്ഥലം മോദി നേരിട്ടെത്തി സന്ദര്‍ശിച്ചിട്ടും സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെയും തയ്യാറായിട്ടില്ല. എസ്.ടി.ആര്‍.എഫ് തുക വിനിയോഗത്തിലെ സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞു വെച്ചിരിക്കുന്നത്. അതേസമയം കേരളത്തോടുള്ള അവഗണനക്ക്‌ എതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News