‘സൈന്യവും ജിഹാദികളും ഇപ്പോൾ ഒന്നായി’; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പാകിസ്ഥാനെ തുറന്നുകാട്ടി

ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാ ചടങ്ങുകളിൽ പാകിസ്ഥാൻ ആർമി ജനറൽമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

മെയ് എഴിന് ജയ്ഷ്- ഇ- മുഹമ്മദിൻ്റെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ബഹവൽപൂരിലെ കോർപ്‌സ് കമാൻഡറോടും സൈനികരോടും നേരിട്ട് ഉത്തരവിട്ടിരുന്നു എന്ന് ഭീകര സംഘടനയുടെ ഒരു ഉന്നത കമാൻഡർ പറഞ്ഞു.

വ്യാഴാഴ്‌ച വൈറലായ ഒരു വീഡിയോയിൽ, ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കാശ്‌മീരിയും തൻ്റെ സംഘടനയുടെ 25 വർഷത്തെ പോരാട്ടത്തിന് ശേഷം പാകിസ്ഥാൻ സൈന്യവും ജിഹാദികളും ഒന്നായി മാറിയെന്ന് പറഞ്ഞു.

“25 വർഷത്തെ പോരാട്ടത്തിന് ശേഷം, ഞങ്ങൾ സംസ്ഥാനത്തെയും പാകിസ്ഥാൻ സൈന്യത്തെയും വ്യോമസേനയെയും നാവിക സേനയെയും ജിഹാദി പ്രത്യയ ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നു. മെയ് എഴിലെ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ ജെയ്‌ഷെ മുഹമ്മദിൽ പെട്ടവരായിരുന്നു, പാകിസ്ഥാൻ സൈന്യവും വ്യോമസേനയുമാണ് പ്രതികാരം ചെയ്‌തത്… പറയൂ, അത് ശരിയല്ലേ?” -അദ്ദേഹം പറഞ്ഞു.

ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും അവർക്ക് ആദരാഞ്ജലി അർപ്പിക്കാനും ആർമി ചീഫ് മുനീർ റാവൽപിണ്ടിയിലെ ജിഎച്ച്ക്യു കോർപ്‌സ് കമാൻഡർ (ബഹവൽപൂർ)നും സൈനികർക്കും നേരിട്ട് ഉത്തരവിട്ടതായി കാശ്‌മീരി വെളിപ്പെടുത്തി.

മെയ് എഴിന് ഓപ്പറേഷൻ സന്ദൂരിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിൻ്റെ പത്ത് കുടുംബാംഗങ്ങളും നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടു.

ഇന്ത്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാ ചടങ്ങുകളിൽ പാകിസ്ഥാൻ ആർമി ജനറൽമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചൊവ്വാഴ്‌ച ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വൈറൽ ക്ലിപ്പിൽ, ഇന്ത്യൻ മിസൈൽ ആക്രമണങ്ങളിൽ അസ്ഹറിൻ്റെ കുടുംബം “കഷണങ്ങളായി കീറിമുറിച്ചു” -എന്ന് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സമ്മതിച്ചിരുന്നു.

സെപ്റ്റംബർ ആറിന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന മിഷൻ മുസ്‌തഫ സമ്മേളനത്തിൽ കാശ്‌മീരി സംസാരിക്കുക ആയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

തോക്കുധാരികളായ നിരവധി ആളുകളുടെ ഇടയിൽ നിന്നു കൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ രാജ്യത്തിൻ്റെ പ്രത്യയ ശാസ്ത്രപരവും ഭൂമിശാസ്ത്ര പരവുമായ അതിരുകൾ സംരക്ഷിക്കുന്നതിനായി, ഞങ്ങൾ ഡൽഹിയിലും, കാബൂളിലും, കാന്ധറിലും ഒരു ജിഹാദ് നടത്തി. എല്ലാം ത്യജിച്ച ശേഷം, മെയ് ഏഴിന്, ബഹാവൽപൂരിലെ മൗലാന മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളെ (ഇന്ത്യൻ ആക്രമണങ്ങളിൽ) കഷണങ്ങളാക്കി കീറിമുറിച്ചു.”

ഏപ്രിൽ 22ന് ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ തീവ്രവാദികൾ 26 പേരെ, കൂടുതലും സാധാരണക്കാരെ, കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.

പഹൽഗാം കൂട്ടക്കൊലക്കുള്ള ശക്തമായ പ്രതികാരമായി, മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി ഇന്ത്യൻ സായുധ സേന ജെയ്‌ഷെ മുഹമ്മദ് ഭീകര ഗ്രൂപ്പിൻ്റെ ശക്തികേന്ദ്രമായ ബഹവൽപൂർ ഉൾപ്പെടെയുള്ള ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി.

ബഹാവൽപൂരിലെ ജാമിയ മസ്‌ജിദ് സുബ്ഹാൻ അല്ലാഹ് ആക്രമിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസ്ഹറിൻ്റെ പത്ത്‌ കുടുംബാംഗങ്ങളും നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്ന് അന്ന് അസ്ഹറിൻ്റെത് ആണെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രസ്‌താവന ഉണ്ടായിരുന്നു.

കൊല്ലപ്പെട്ടവരിൽ അസ്ഹറിൻ്റെ മൂത്ത സഹോദരിയും ഭർത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവൾ, അദ്ദേഹത്തിൻ്റെ കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു.

ആക്രമണത്തിൽ അസ്ഹറിൻ്റെ അടുത്ത അനുയായികളിൽ ഒരാളും അദ്ദേഹത്തിൻ്റെ അമ്മയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായും പ്രസ്‌താവനയിൽ പറയുന്നു.

1999ൽ ഐസി-814 വിമാനത്തിലെ തട്ടിക്കൊണ്ടു പോയ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി അസ്ഹറിനെ വിട്ടയച്ചതിന് ശേഷം ബഹവൽപൂർ ജെയ്‌ഷെ മുഹമ്മദിൻ്റെ കേന്ദ്രമായി മാറി. -ഉറവിടം: പിടിഐ

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...