...
Home News National വാഹന വ്യൂഹത്തിന് നേരെ ഭീകര ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

വാഹന വ്യൂഹത്തിന് നേരെ ഭീകര ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ആയുധ ധാരികളായ ഭീകരര്‍ വാഹനത്തിന് നേരെ വെടി വെക്കുകയായിരുന്നു

124

മണിപ്പൂരില്‍ അസം റൈഫിള്‍സ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആയുധ ധാരികളായ ഭീകരര്‍ വാഹനത്തിന് നേരെ വെടി വെക്കുകയായിരുന്നു.

ഇംഫാലില്‍ നിന്ന് ബിഷ്‌ണുപൂരിലേക്ക് പോകവെ വൈകിട്ട് ആറ് മണിയോടെ ആണ് ആക്രമണം. ഇംഫാല്‍ വിമാന താവളത്തിന് എട്ട് കിലോമീറ്റര്‍ അകലെയുള്ള നമ്പോല്‍ എന്ന സ്ഥലത്ത് വാഹനവ്യൂഹം കടന്നപ്പോഴാണ് വെടി വെയ്പ്പുണ്ടായത്. രണ്ട് ജവാന്മാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.