കെജെ ഷൈനിന് എതിരായ സൈബർ ആക്രമണം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

അപസർപ്പക കഥക്ക് പിന്നിൽ സിപിഐഎമ്മിലെ വിഭാഗീയത എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം

സിപിഐഎം വനിതാ നേതാവ് കെജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കെജെ ഷൈൻ, വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്‌ണൻ എന്നിവർ നൽകിയ സൈബർ ആക്രമണ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെഎൻ ഉണ്ണികൃഷ്‌ണൻ ആവർത്തിച്ചു. കേസിലെ പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്‌ണൻ ഒളിവിലാണ്.

പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിച്ചു. അതിൽ അഭിമാനം ഉണ്ടെന്ന് കെജെ ഷൈൻ പറഞ്ഞു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കോൺഗ്രസ് സംസ്‌കാരം നിലനിർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവരായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. നെഹ്‌റുവിൻ്റെ മകൾക്ക് അയച്ച കത്തിൽ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം.

സ്ത്രീ- പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടേണ്ടത് അല്ലെന്നും കെജെ ഷൈൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ എല്ലാം പുറത്തു വരുമെന്ന നിലപാടിലാണ് കെജെ ഷൈൻ. കോൺഗ്രസ് നേതാവ് ഗോപാലകൃഷ്‌ണൻ്റെ കുടുംബത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും കെജെ ഷൈൻ തള്ളി.

അപസർപ്പക കഥക്ക് പിന്നിൽ സിപിഐഎമ്മിലെ വിഭാഗീയത എന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. എന്നാൽ പാർട്ടി ഒറ്റക്കെട്ട് എന്ന നിലപാടിലാണ് വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്‌ണൻ. മുൻ മന്ത്രി എസ്.ശർമ്മയുടെ പേര് വലിച്ചിടുന്നതിനോടും വിയോജിപ്പുണ്ടെന്നും മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവാണെന്നും കെഎൻ ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

അപവാദ പ്രചരണം നടത്തിയ കെഎം ഷാജഹാനെതിരെ ശക്തമായ നടപടി വേണമെന്ന നിലപടിലാണ് എംഎൽഎ പിവി ശ്രീനിജൻ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജ പ്രചരണത്തിന് എതിരെ നൽകിയ പരാതിയിൽ വൈപ്പിൻ എംഎൽഎ കെ ഉണ്ണികൃഷ്‌ണൻ്റെ മൊഴി മുനമ്പം ഡി.വൈ.എസ്.പി രേഖപ്പെടുത്തി.

കെജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൻ്റെ ഉറവിടം പറവൂരിൽ നിന്നാണെന്ന് കെഎൻ ഉണ്ണികൃഷ്‌ണൻ എംഎൽഎ പറഞ്ഞു. കോൺഗ്രസ്‌ പ്രാദേശിക നേതാവിൻ്റെ ഫേസ്ബുക്കിലൂടെ ആണ് ആദ്യം അറിഞ്ഞത്. പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നത്. സോഷ്യൽ മീഡിയയിൽ പിന്നീട് വ്യാപകമായ ആക്രമണം നേരിട്ടു.

കെഎം ഷാജഹാൻ ഒരു സംഭവ കഥ വിവരിക്കും പോലെ യൂട്യൂബ് ചാനലിൽ അവതരിപ്പിച്ചു. തൻ്റെ പേര് വെച്ച് പിന്നീട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചു.തൻ്റെ നിരപരാധിത്വം അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷവും സൈബർ ആക്രമണം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്.

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ തള്ളിപ്പറയുകയോ നിരുത്സാഹപ്പെടുത്തുയോ ചെയ്‌തിട്ടില്ല. കോൺഗ്രസ് ഇവരെ തള്ളിപ്പറയാത്തിടത്തോളം കാലം സതീശൻ പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിൻ്റെ പിന്തുടർച്ചയാണെന്ന് കരുതേണ്ടിവരും.

ഇത് സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും സർക്കാറിൻ്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കെ.ഉണ്ണികൃഷ്‌ണൻ എംഎൽഎ വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...