10 March 2026

‘ദാരുണ സംഭവം’; പതിനഞ്ചു ദിവസം പ്രായമായ കുഞ്ഞിൻ്റെ വായയില്‍ കല്ല് തിരുകി പശതേച്ച് ഒട്ടിച്ച് കാട്ടിൽ ഉപേക്ഷിച്ചു

പശുവിനെ മേയ്ക്കാനായി എത്തിയ ആളാണ് കുഞ്ഞിനെ കണ്ടെത്തിയത്

കരയാതിരിക്കാന്‍ പതിനഞ്ചു ദിവസം പ്രായമായ കുഞ്ഞിൻ്റെ വായയില്‍ കല്ല് തിരുകിയ ശേഷം പശതേച്ച് ഒട്ടിച്ച് ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കാട്ടുപ്രദേശത്ത് ആണ് ദാരുണ സംഭവം. വായയില്‍ കല്ല് തിരുകി അടച്ച ശേഷം കുഞ്ഞിൻ്റെ വായ പശകൊണ്ട് ഒട്ടിക്കുക ആയിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ നിന്നും പ്രസവ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.

മണ്ഡല്‍ഗ്രാഹില്‍ ക്ഷേത്രത്തിന് സമീപത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാനായി എത്തിയ ആളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പാറക്കൂട്ടങ്ങള്‍ക്ക് സമീപം ചെറുതായി അനങ്ങുന്ന രീതിയിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്.

തുടര്‍ന്ന് ഇയാള്‍ ഉടന്‍ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുക ആയിരുന്നു. കുട്ടിയെ കണ്ടെത്തിയവരാണ് വായില്‍ നിന്നും കല്ല് നീക്കിയത്. കുഞ്ഞിന് 15- 20 ദിവസം പ്രായമുണ്ടാകും. കരച്ചില്‍ പുറത്തു വരാതിരിക്കാന്‍ കുഞ്ഞിൻ്റെ വായയില്‍ കല്ല് തിരുകി പശതേച്ച് ഒട്ടിച്ചിരിക്കുക ആയിരുന്നു.

കുട്ടിയെ ഉടനെ നാട്ടുകാര്‍ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചു. നിലവില്‍ കുഞ്ഞിൻ്റെ ആരോഗ്യ നില തൃപ്‌തികരമാണ്. കുഞ്ഞിനെ വായയില്‍ കൂടാതെ തുടയിലും പശതേച്ച നിലയിലായിരുന്നു.

Share

More Stories

ജില്ലാ നേതാക്കളുടെ വാക്കിന് വിലയില്ല; കെ.എം. ഷാജിയെ കാസർകോട് പ്രതിഷ്ഠിക്കാൻ സമ്മർദ്ദം; ബിജെപിയ്ക്ക് വഴി തുറക്കുമോ എന്ന ആശങ്കയിൽ...

0
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എം ഷാജിയെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ നേതൃത്വത്തിലെ സീനിയർ നേതാക്കൾ...

ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷനിൽ വൻ തീപിടുത്തം; ചരിത്രപ്രസിദ്ധമായ കെട്ടിടം തകർന്നു, ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചു

0
സ്കോട്ട്‌ലൻഡിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഗ്ലാസ്‌ഗോ സെൻട്രൽ സ്റ്റേഷന് സമീപമുണ്ടായ വൻ അഗ്നിബാധയെത്തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച തീപിടുത്തത്തിൽ സ്റ്റേഷനോട് ചേർന്നുള്ള ചരിത്രപ്രസിദ്ധമായ വിക്ടോറിയൻ കെട്ടിടം ഭാഗികമായി...

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

Featured

More News