“കല സൃഷ്‌ടിക്കുന്നത് വൈകാരിക ബുദ്ധി കൊണ്ടാണ്, എഐ അതിന് പകരമാകില്ല”: ജയിംസ്‌ കാമറൂൺ

എഐ മികച്ച തിരക്കഥക്കുള്ള ഒരു ഓസ്‌കറൊക്കെ നേടിയാൽ മാത്രം അതിനെ സീരിയസ് ആക്കി എടുക്കേണ്ടതുള്ളൂവെന്നും കാമറൂൺ

അതിനൂതനമായ എത്ര എഐ സാങ്കേതിക വിദ്യ വന്നാലും കല സൃഷ്‌ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ്‌ കാമറൂൺ. ഡിസംബർ 19ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തൻ്റെ പുതിയ സംവിധാന സംരംഭമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് കാമറൂണിൻ്റെ പ്രസ്‌താവന.

“കലാസൃഷ്‌ടികൾ ഉണ്ടാകുന്നത് മനുഷ്യൻ്റെ വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടെല്ലാമാണ്, അതിനെയൊന്നും ഒരു എഐ-ക്കും അനുകരിക്കാൻ സാധിക്കില്ല. നമുക്ക് വേണ്ടത് കലാകാരന്മാരെയാണ് ആവശ്യം അവരുടെ കയ്യിലാണ് സകല നിയന്ത്രണവും. മാത്രമല്ല സർഗാത്മകത ഉപബോധ മനസിൽ നിന്ന് ഉരിത്തിരിയുന്നത് ആയതുകൊണ്ട് അതിൻ്റെ കണക്കെടുക്കുകയും അസാധ്യം” -ജെയിംസ് കാമറൂൺ പറയുന്നു.

തനിക്ക് ഏതായാലും തൻ്റെ സിനിമയിലൂടെ തിരക്കഥ എഴുതാൻ ഒരു എഐ ടൂളിൻ്റെ ആവശ്യമില്ലായെന്നും, ചിലപ്പോൾ ഇനിയൊരു 20 കൊല്ലത്തിന് ശേഷം എഐ മികച്ച തിരക്കഥക്കുള്ള ഒരു ഓസ്‌കറൊക്കെ നേടിയാൽ മാത്രം അതിനെ സീരിയസ് ആക്കി എടുക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മുൻചിത്രങ്ങൾ പോലെ തന്നെ മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അവതാർ: ഫയർ ആൻഡ് ആഷിൽ ഇക്കുറി പ്രമേയത്തിൽ ചെറിയൊരു വ്യതാസമുണ്ട്. മനുഷ്യരും പാണ്ടോറയെന്ന ഗ്രഹത്തിലെ നാവി വർഗത്തിലെ മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ആദ്യ രണ്ട് ചിത്രങ്ങളിലും പ്രധാന വിഷയമെങ്കിൽ ഫയർ ആൻഡ് ആഷിൽ നാവി ജനങ്ങൾക്കിടയിൽ നടക്കുന്ന സിവിൽ വാർ ആണ് പ്രധാന വിഷയം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക് കപ്പൽ തീപിടിച്ച് കടലിൽ മറിഞ്ഞു. അപകടത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം മരിക്കുകയും മറ്റ് നാല് ഇന്ത്യൻ നാവികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കപ്പലിൽ ആകെ 18 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടായിരുന്നു. സർക്കാർ വൃത്തങ്ങളിൽ...

Keep exploring...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

More News

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...