12 March 2026

ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ

മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശമുണ്ട്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന.

മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. റിപ്പോർട്ടുകൾക്ക് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും മാർഗ നിർദേശം പുറത്തിറക്കി.

അതേസമയം, ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് മധ്യപ്രദേശിലാണ് (14 കുട്ടികൾ). 11 മരണങ്ങളാണ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. രാജസ്ഥാനിലും മരുന്ന് കഴിച്ച നിരവധി കുട്ടികൾ നിരീക്ഷണത്തിലാണ്. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശമുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിൻ്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News