പടിഞ്ഞാറന്‍ ജര്‍മനിയിലെ മേയറെ കുത്തിക്കൊല്ലാന്‍ ശ്രമം. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഹെര്‍ഡെക്കെ നഗരത്തിലെ നിയുക്ത മേയറും 57കാരിയുമായ ഐറിസ് സ്സാള്‍സറിനെയാണ് വീടിന് മുന്നില്‍ ഒരു സംഘം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴുത്തിലും വയറിലും കുത്തേറ്റ ഐറിസ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാനായിട്ടില്ലെങ്കിലും അന്വേഷണം ഊര്‍ജിതം ആക്കിയെന്നും പൊലീസ് അറിയിച്ചു.
സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവായ ഐറിസ് സ്സാള്‍സറിന്‍ കഴിഞ്ഞ മാസം 28-നാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ ഒന്നിന് ചുമതല ഏല്‍ക്കാനിരിക്കെ ആയിരുന്നു. അതിനിടയിലാണ് ആക്രമണം.
വീടിന് സമീപത്ത് നില്‍ക്കെ മേയര്‍ ഐറിസ് സ്സാള്‍സറിന്‍ കുത്തേറ്റ് നിലത്തു വീഴുകയായിരുന്നു. തുടര്‍ന്ന് ഐറിസ് സ്സാള്‍സറിന്‍ ഇഴഞ്ഞെത്തിയാണ് വീട്ടില്‍ അഭയം തേടിയതെന്ന് മകന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നാലാമിടം വാർത്തകൾ എക്‌സിൽ ലഭിക്കും, നിങ്ങളുടെ Facebook Feed ൽ ലഭിക്കും, വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്.



