10 March 2026

ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ല; എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരും: മന്ത്രി വിഎൻ വാസവൻ

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെല്ലാം നേരത്തേതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതുമാണ്.

ഇടതുമുന്നണി ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ പരിഹസിച്ച് മന്ത്രി വി.എന്‍. വാസവൻ. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽവരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതെല്ലാം നേരത്തേതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതുമാണ്. കാര്യത്തിൽ സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടതിന് പകരം അപമാനിക്കാനാണ് ശ്രമം. നസ്രത്തില്‍നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരും. പെന്‍ഷനടക്കമുള്ളവ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നുള്ള ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഭാവനയിലും നിന്നുകൊണ്ടാണ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News