കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ തിരയിൽപ്പെട്ട് മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. കർണാടക സ്വദേശികളായ എട്ടുപേർ അടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു.
ഇവർ ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണെന്നാണ് വിവരം. എട്ടംഗ സംഘം രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ മൂന്ന് പേർ തിരയിൽ പെടുകയായിരുന്നു. നാട്ടുകാരും മറ്റുള്ളവരും ചേർന്ന് ഇവരെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാധാരാണയായി ആരും കുളിക്കാൻ ഇറങ്ങാത്ത ഭാഗത്താണ് ഇവർ കടലിൽ ഇറങ്ങിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകട സാധ്യത ഉള്ളതിനാൽ കുളിക്കാൻ ഇറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് മുഖവിലക്ക് എടുക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.



