Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘സർക്കാരിൻ്റെ നിലനില്പിനെ ബിനോയ് വിശ്വം ചോദ്യം ചെയ്‌തു; പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാൻ’: എകെ ബാലൻ | Nalamidam
18 September 2026
Home News Kerala ‘സർക്കാരിൻ്റെ നിലനില്പിനെ ബിനോയ് വിശ്വം ചോദ്യം ചെയ്‌തു; പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാൻ’:...

‘സർക്കാരിൻ്റെ നിലനില്പിനെ ബിനോയ് വിശ്വം ചോദ്യം ചെയ്‌തു; പിഎം ശ്രീ പദ്ധതി മരവിപ്പിച്ചത് ഐക്യം തകരാതിരിക്കാൻ’: എകെ ബാലൻ

പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എകെ ബാലൻ

289

പിഎം ശ്രീ പദ്ധതി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ ‘എന്ത് സർക്കാർ’ എന്ന പരാമർശത്തിന് എതിരെ മുതിർന്ന സിപിഐഎഎം നേതാവ് എകെ ബാലൻ. സർക്കാരിൻ്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ് പരാമർശമെന്ന് എകെ ബാലൻ 24 വാർത്തയോട് പറഞ്ഞു. പദ്ധതി തത്കാലം മരവിപ്പിച്ചതാണെന്നും, പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം സിപിഐയെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും എകെ ബാലൻ പറഞ്ഞു.

പദ്ധതി തത്കാലം മരവിപ്പിച്ചു എന്നതിന് അർത്ഥം പിഎം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നല്ല. സർക്കാരിനെ നയിക്കുന്ന പാർട്ടിയായത് കൊണ്ട് സിപിഐഎമ്മിന് വായിൽ തോന്നിയത് പറയാൻ സാധിക്കില്ല. സിപിഐയുടെ ഭാഗത്ത് നിന്ന് വന്ന ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹത്തിൻ്റെ കോലം കത്തിച്ചതും ചീത്തവിളിച്ചതും എല്ലാം ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല.

എന്ത് സർക്കാർ എന്ന ബിനോയ് വിശ്വത്തിൻ്റെ ചോദ്യം പാടില്ലാത്തതായിരുന്നു. മന്ത്രി ജിആർ അനിലിൻ്റെ അടുത്തിരുന്നാണ് അദ്ദേഹം ഇത് ചോദിച്ചത്. ഭരണഘടനാപരമായി സർക്കാരിൻ്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉള്ളതായിരുന്നു ഈ സമീപനം. ബിനോയ്‌ ചെയ്‌തത് സർക്കാരിൻ്റെ നില നിൽപ്പിനെ ചോദ്യം ചെയ്യൽ ആണെന്നും അദ്ദേഹം പറഞ്ഞു.