9 March 2026

ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരത്; റൂട്ട്, സ്റ്റോപ്പുകള്‍, അറിയാം

ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകും

പുതിയൊരു വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് ലഭിച്ചിരിക്കുകയാണ്. എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്‌ (ട്രെയിൻ നമ്പർ 26651/ 26652) എറണാകുളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിനാണ്‌. 8 മണിക്കൂറും 40 മിനിറ്റുമാണ് യാത്രാസമയം. എറണാകുളം സൗത്ത് ജങ്ഷനിൽ (ERS) നിന്ന് വൈകിട്ട് 2:20ന് പുറപ്പെടുന്ന ട്രെയിൻ, രാത്രി 11:00ന് കെ.എസ്.ആർ ബെംഗളൂരു സിറ്റി (SBC) സ്റ്റേഷനില്‍ എത്തിച്ചേരും.

തൃശൂർ, പാലക്കാട്, കൊയമ്പത്തൂർ, തിരുപ്പൂർ, ഈ റോഡ്, സേലം, കെ.ആർ പുരം എന്നീ ഏഴ് സ്റ്റേഷനുകളിലാണ്‌ ട്രെയിൻ നിർത്തുക. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകും.

റൂട്ടുകളും സ്റ്റോപ്പുകളും

എറണാകുളം- ബെംഗളൂരു (ട്രെയിൻ നമ്പർ 26651): രാവിലെ 5:10ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട്, ഉച്ചയ്ക്ക് 1:50ന് ബെംഗളൂരിൽ എത്തിച്ചേരും. കെആര്‍ പുരം (5.25), സേലം (8.13), ഈ റോഡ് (9.00), തിരുപ്പൂര്‍ (9.45), കോയമ്പത്തൂര്‍ (10.33), പാലക്കാട് (11.28), തൃശൂര്‍ (12.28)

ബെംഗളൂരു- എറണാകുളം (ട്രെയിൻ നമ്പർ 26652): ഉച്ചക‍ഴിഞ്ഞ് 2:20ന് പുറപ്പെട്ട്, രാത്രി 11:00ന് എറണാകുളം ജങ്ഷനിൽ എത്തിച്ചേരും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈ റോഡ് (6.45), സേലം (7.18), കെആർ പുരം (10.23).

ടിക്കറ്റ് ഓൺലൈനായി IRCTC വെബ്സൈറ്റ് വഴിയോ റെയിൽവേ റിസർവേഷൻ കൗണ്ടറുകളിലൂടെയോ ബുക്ക് ചെയ്യാവുന്നതാണ്. ആധുനിക സൗകര്യങ്ങളോടും വേഗതയോടും കൂടി തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പദ്ധതിയാകും എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്‌.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News