വളരെ പ്രത്യേകതകൾ ഉള്ള ശരീരമാണ് സ്ത്രീകളുടേത്. ആർത്തവം, ഗർഭധാരണ , പ്രസവം, ആർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം.
ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
1 . പാൽ…ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകൾക്ക് ബലം നൽകുന്നു.
2 .ചെറുപയർ…ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ കഴിക്കുന്നത് കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും.
- ഓട്സ്…ഫെെബറും കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം നൽകാൻ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീനും കൊഴുപ്പും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്.



