7 March 2026

യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു; മുന്നറിയിപ്പ് നൽകി എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ്

വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

യു.എ.ഇ.യുടെ വിവിധ മേഖലകളിൽ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തിൽ, ആവശ്യമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം.

കൂടാതെ, പൊടിപടലങ്ങൾ ഉയരുമ്പോൾ താമസസ്ഥലങ്ങളിലെ വാതിലുകളും ജനലുകളും തുറന്നിടരുതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ കാറ്റുള്ളപ്പോഴും ദൂരക്കാഴ്ച മങ്ങുന്ന സമയങ്ങളിലും യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. അഥവാ, പൊടിക്കാറ്റിൽ പുറത്തുപോകേണ്ട സാഹചര്യമുണ്ടായാൽ മാസ്ക് ധരിക്കുകയോ അല്ലെങ്കിൽ മൂക്കും വായും നനഞ്ഞ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യേണ്ടതാണ്.

കാറിന്റെ ജനലുകൾ തുറക്കരുതെന്നും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് നിർദ്ദേശിക്കുന്നു. രാജ്യത്ത് ഇന്നും പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒപ്പം പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലേക്ക് പൊടിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായതോ അല്ലെങ്കിൽ ചില സമയങ്ങളിൽ പൂർണ്ണമായും മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

യു.എ.ഇ.യിൽ ഈ ആഴ്ച തണുപ്പുള്ള കാലാവസ്ഥയോടെ തുടങ്ങാനും താപനില കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശും, പിന്നീട് കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറും. കാറ്റിന്റെ വേഗത മണിക്കൂറിൽ 10-20 കിലോമീറ്ററും ചില സമയങ്ങളിൽ 30 കി.മീ വരെയും എത്താം. കടൽ പൊതുവെ ശാന്തമായിരിക്കും. ദുബായിൽ 23°C, ഷാർജയിൽ 19°C, അബുദാബിയിൽ 22°C വരെ താപനില താഴാൻ സാധ്യതയുണ്ട്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News