12 March 2026

ബിഹാർ ജനവിധിയിൽ സംഭവിച്ചത്

46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടന്നത്

രാജ്യം ഉറ്റുനോക്കിയ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുറത്തുവരുമ്പോൾ എൻഡിഎ കേവലഭൂരിപക്ഷം മറികടന്നത് എല്ലാവരെയും ഞെട്ടിച്ചു. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 182 ആയിരുന്നു. അപ്പോൾ ഇന്ത്യ സഖ്യം 57 ഇടത്ത് മാത്രമാണ് ലീഡ് ചെയ്‌തത്‌. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടന്നത്. അരമണിക്കൂറിനുള്ളിൽ തന്നെ ട്രെൻഡ് അറിയാനായി.

ബിഹാർ ആരുപിടിക്കും എന്ന ധാരണ മുന്നണികൾക്ക് ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായി. എക്‌സിറ്റ് പോളിൽ എൻഡിഎ ആയിരുന്നു ട്രെൻഡിങ് എങ്കിലും ഫലങ്ങൾ മാറിമറിയാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ പങ്കുവെച്ചിരുന്നു.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി റെക്കോർഡ് പോളിംഗാണ് ബിഹാറിൽ രേഖപ്പെടുത്തിയത്. 64.7 ശതമാനം. ഇരുഘട്ടങ്ങളിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‍തമായി. പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്ന പ്രത്യേകതയുമുണ്ട്.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News