ബിഹാറിൽ രണ്ടക്ക സീറ്റുപോലും കണ്ടെത്താന്‍ കഴിയാത്ത കോൺഗ്രസ്

കഴിഞ്ഞ തവണ വാശിപിടിച്ച് 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകള്‍ മാത്രം നേടി മഹാസഖ്യത്തെ തോല്‍വിയിലേക്ക് നയിച്ചപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ നിലപാട് തന്നെ സ്വീകരിച്ച് മതേതര വോട്ടുകളിലടക്കം വിഭജനമുണ്ടാക്കി

- Advertisement -
- Advertisement -

ബിഹാറില്‍ മഹാഗഡ്ബന്ധന് വലിയ തിരിച്ചടിയുണ്ടാകുമ്പോള്‍ സ്വന്തം തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. രണ്ടക്ക സീറ്റുപോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിന് തുനിഞ്ഞതും, ജന്‍സൂരജ് പാര്‍ട്ടിയും, ഒവൈസിയുമുള്‍പ്പെടെ മഹാസഖ്യത്തിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയതും തിരിച്ചടിയായി.

വോട്ട് കൊള്ളയുള്‍പ്പെടെ ആരോപണം വോട്ടാക്കി മാറ്റാനും കഴിയാതെ പോയെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്താമെന്ന ധാരണയില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പോലും പാലിക്കാതെ സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരെ പോലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് പടുകുഴിയിലേക്ക് തന്നെയാണ് വീണത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന്റെ പിടിവാശി വോട്ടെടുപ്പിലും നീണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

കഴിഞ്ഞ തവണ വാശിപിടിച്ച് 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകള്‍ മാത്രം നേടി മഹാസഖ്യത്തെ തോല്‍വിയിലേക്ക് നയിച്ചപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ നിലപാട് തന്നെ സ്വീകരിച്ച് മതേതര വോട്ടുകളിലടക്കം വിഭജനമുണ്ടാക്കി, രാഹുല്‍ ഗാന്ധി നടത്തിയ യാത്രയും, വോട്ട് കൊള്ള ആരോപണവും വോട്ടായി മാറിയില്ല. ഒരൊറ്റ സീറ്റിലേക്ക് ചുരുങ്ങേണ്ടി വരുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കും, രാഹുല്‍ ഗാന്ധിക്കും, കെ സി വേണുഗോപാലിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

തോല്‍വിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സഖ്യത്തിലെ ധാരണക്കുറവിനപ്പുറം തേജസ്വി യാദവിനൊപ്പം നിര്‍ത്താന്‍ തലയെടുപ്പുള്ള നേതാവും കോണ്‍ഗ്രസിന് ഇല്ലാതെ പോയി. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ തമ്മില്‍തല്ലും തിരിച്ചടിയായപ്പോള്‍ വലിയ തോല്‍വിയുടെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസ് വീണത്.

ആര്‍ജെഡിക്കും സിപിഐഎംഎല്ലിനും ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു.. ജന്‍ സൂരജ് പാർട്ടിയും, ഓവൈസിയുടെ AIMIM ഉം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയത് എന്‍ഡിഎയ്ക്ക് ഗുണമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തലെങ്കില്‍ പോലും ദുര്‍ബലമായ സംഘടനാ സംവിധാനം തന്നെയാണ് കോണ്‍ഗ്രസിന് വിനയായത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...