‘ലക്ഷത്തോളം റോഡ് മരണങ്ങൾ’; മഹാരാഷ്ട്രയിൽ നിന്ന് ഞെട്ടിക്കുന്ന കണക്കുകൾ

2019 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെ മഹാരാഷ്ട്രയിൽ 2,19,039 അപകടങ്ങൾ

2019 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെ മഹാരാഷ്ട്രയിൽ 95,722 റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഹൈവേകളിലും നഗര റോഡുകളിലും നിലനിൽക്കുന്ന സുരക്ഷാ പ്രതിസന്ധിയെയാണ് തുറന്ന് കാട്ടുന്നത്.

ആവർത്തിച്ചുള്ള നിയന്ത്രണങ്ങളും ബോധവൽക്കരണ നടപടികളും ഉണ്ടായിരുന്നിട്ടും അപകടം കുറക്കാൻ കാര്യമായ പുരോഗതിയില്ലെന്ന് മഹാരാഷ്ട്ര ഗതാഗത വകുപ്പിൻ്റെ പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു.

ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ സംസ്ഥാനത്ത് 26,922 അപകടങ്ങളും 11,532 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് നേരിയ വർധനവാണ് അപകടങ്ങളിൽ രേഖപ്പെടുത്തിയത്. അതെ സമയം മരണങ്ങളിൽ നേരിയ കുറവുണ്ട്.

ഇന്ത്യയിലെ ഉയർന്ന റോഡ് മരണനിരക്ക് വർധിക്കുന്നതിൽ ദീർഘകാലമായി നിലനിൽക്കുന്ന, ദുർബലമായ എൻഫോഴ്‌സ്‌മെന്റ്, അശ്രദ്ധമായ ഡ്രൈവിംഗ്, അപര്യാപ്‌തമായ ഡ്രൈവർ പരിശീലനം, ഹെവി വെഹിക്കിൾ ഓവർലോഡ് തുടങ്ങിയ പ്രശ്‌നങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2019 ജനുവരി മുതൽ 2025 സെപ്റ്റംബർ വരെ മഹാരാഷ്ട്രയിൽ 2,19,039 അപകടങ്ങൾ ഉണ്ടായി. ഈ അപകടങ്ങളിൽ ഏകദേശം ഒരു ലക്ഷം പേർ മരിക്കുക മാത്രമല്ല, 1,29,670 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 53,036 പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്‌തു. 2020ൽ മഹാമാരി കാലത്ത് വാഹന ഗതാഗതം ഗണ്യമായി കുറച്ചെങ്കിലും, അപകടങ്ങളിലും മരണങ്ങളിലും സംസ്ഥാനത്ത് സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം മാത്രം 36,118 അപകടങ്ങളിലായി 15,715 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈ വർഷത്തെ കണക്ക്, മൂന്ന് മാസം കൂടി ശേഷിക്കെ, 26,922 അപകടങ്ങളിലായി 11,532 മരണങ്ങളാണ്.

വ്യാഴാഴ്‌ച വൈകുന്നേരം പൂനെയിലെ മുംബൈ-ബെംഗളൂരു ഹൈവേയിൽ ഒരു കാർ രണ്ട് വലിയ കണ്ടെയ്‌നർ ട്രക്കുകൾക്കിടയിൽ ഇടിച്ചുകയറി വൻ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് എട്ട് പേർ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത അപകടമാണ് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്‌തത്.

ഗതാഗത ഡാറ്റ കാണിക്കുന്നത് നിരവധി ജില്ലകളിലായി അപകടങ്ങളുടെ വർദ്ധനവ് ആശങ്കാജനകമാണ്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുംബൈയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. 1,878 എണ്ണം. മരണനിരക്കിൽ നാസിക് റൂറലാണ് മുന്നിൽ, 656 പേർ മരിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...