13 March 2026

കോൺഗ്രസിന് റിബൽ ഭീഷണി, സിറ്റിങ് കൗൺസിലമാര്‍ രംഗത്ത്; സ്ത്രീത്വത്തെ അപമാനിച്ച ആളും സ്ഥാനാര്‍ഥി

വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്

പാലായിൽ കോൺഗ്രസിന് റിബൽ ഭീഷണി. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്ക് എതിരെ മായ രാഹുൽ മത്സര രംഗത്ത്. സിറ്റിങ് കൗൺസിലർമാരായ ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

പെരിങ്ങമലയില്‍ സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതികരിച്ച റസിയ അന്‍സാറിനെതിരെ കെ മുരളീധരൻ. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത് പരിഗണിക്കാതിരുന്നതിനെ പറ്റി പ്രതികരിക്കാതെ, കൈരളിയോട് പരാതി പറഞ്ഞു എന്ന് പറഞ്ഞ് റസിയയുടെ പരാതിയെ നിസാരവത്കരിച്ചുള്ള പ്രതികരണമായിരുന്നു കെ മുരളീധരൻ്റെത്. വനിതാ കമ്മീഷന് പരാതി നൽകണമെങ്കിൽ അവർക്ക് നൽകാം എന്നും. ആർക്കും പരാതി നൽകാമെന്നും കെ മുരളീധരൻ.

സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായര്‍ക്ക്‌ എതിരെയാണ് റസിയ അൻസാര്‍ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായരെ സ്ഥാനാർത്ഥി ആക്കിയതിൽ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുണ്ട്.

എല്ലാവർക്കും ഇഷ്‌ടപ്പെട്ട സ്ഥാനാര്‍ത്ഥി വന്നെന്ന് വരില്ല എന്നായിരുന്നു സ്ത്രീത്വത്തെ അപമാനിച്ചയാളെ സ്ഥാനാര്‍ഥി ആക്കിയതില്‍ കെ മുരളീധരൻ്റെ പ്രതികരണം.

Share

More Stories

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

സീറ്റ് തർക്കത്തിനിടെ കോണ്‍ഗ്രസില്‍ പടയൊരുക്കവുമായി കെ. സുധാകരൻ എത്തുമ്പോൾ

0
പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാതെ കെ. സുധാകരൻ അപ്രതീക്ഷിതമായി കണ്ണൂരിലേക്ക് മടങ്ങിയതോടെ കോൺഗ്രസിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കണ്ണൂർ നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും...

കേന്ദ്രം കൈയൊഴിഞ്ഞു; എൽപിജി സിലിണ്ടറുകളുടെ വിതരണ മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

0
ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി മുൻഗണനാ ക്രമത്തിൽ സിലിണ്ടർ ലഭിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക...

Featured

More News