‘ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുവേണ്ട’; മുന്നറിയിപ്പുമായി സമസ്‌ത

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഉമര്‍ ഫൈസി മുക്കത്തിൻ്റെ പ്രതികരണം

ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത. രാഷ്ട്രീയത്തിൻ്റെ പേരില്‍ കൂട്ടുകൂടാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. എന്നാല്‍ അവരെ അകറ്റി നിര്‍ത്തണമെന്നും സമസ്ത അകറ്റി നിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഉമര്‍ ഫൈസി മുക്കത്തിൻ്റെ പ്രതികരണം.

’40-കളില്‍ ജമാഅത്തെ ഇസ്‌ലാമി വന്നു. പല കോലത്തില്‍ അവര്‍ വരും. ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയായി വന്നു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്‌ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്. ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിൻ്റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറും’, -ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി നുഴഞ്ഞു കയറിയാല്‍ കൂടെ കൂട്ടുന്നവരെയും സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഇസ്‌ലാമിനെയും ആകെ തകര്‍ക്കുമെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. അവരോട് അകലം പാലിക്കണമെന്നും സമസ്ത നിര്‍ത്തിയയിടത്ത് നിര്‍ത്തണമെന്നും ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.

നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഏറ്റവും കൂടുതല്‍ ധാരണയുണ്ടാക്കിയത് യുഡിഎഫാണ്. എന്നാല്‍ പേരെടുത്ത് പറയാതെയായിരുന്നു ഉമര്‍ ഫൈസി മുക്കത്തിൻ്റെ പ്രസംഗം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെ ആണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി.. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെൻ്റെറിന് സമീപമുള്ള ചിന്താ...

Keep exploring...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

More News

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...