ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

ഈ വർഷം മൂന്നാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നത്

ഇന്ത്യൻ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി തീരുമാനിച്ചിരുന്ന സന്ദർശനം സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്. രണ്ടാഴ്‌ച മുമ്പ് ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തെ തുടർന്നാണ് തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2018-ലാണ് നെതന്യാഹു അവസാനമായി ഇന്ത്യയിലെത്തിയത്. സുരക്ഷ ആശങ്ക മുൻനിർത്തി നിലവിൽ തീരുമാനിച്ചിരുന്ന സന്ദർശനം മാറ്റി അടുത്ത വർഷം പുതിയ തീയതി നിശ്ചയിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് നെതന്യാഹു ഇന്ത്യയിൽ സന്ദർശനം നടത്തുമെന്നാണ് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ വർഷം മൂന്നാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യൻ സന്ദർശനം റദ്ദാക്കുന്നത്.

ഒരു ദിവസത്തെ സന്ദർശനത്തിനായി സെപ്‌തംബർ 9ന് നെതന്യാഹു ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലിൽ സെപ്‌തംബർ 17ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ഇത് മാറ്റിവച്ചു. ഇതിനും മാസങ്ങള്‍ക്ക് മുമ്പ്, ഏപ്രിലിലെ ഇലക്ഷന് മുന്നോടിയായി അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.

ലോക നേതാക്കളുമായുള്ള തൻ്റെ ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇസ്രേയേൽ രാഷ്ട്രീയത്തിൽ തൻ്റെ സ്ഥാനം സമാനതകളില്ലാത്തത് ആണെന്ന് ഉയർത്തിക്കാട്ടാൻ കൂടിയാണ് അ്‌ദ്ദേഹത്തിൻ്റെ സന്ദർശനമെന്നാണ് വിലിയിരുത്തപ്പെടുന്നത്. രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ പ്രാധാന്യം ഇക്കാര്യത്തിലുണ്ട്.

ഇക്കഴിഞ്ഞ ജൂലായിൽ നെതന്യാഹുവിൻ്റെ പാർട്ടി അദ്ദേഹം മോദി, ട്രംപ്, പുടിൻ എന്നീ ലോകനേതാക്കൾക്ക് ഒപ്പം നിൽക്കുന്ന വലിയ ബാനറുകൾ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. മോദിയും നെതന്യാഹുമായുള്ള സൗഹൃദം ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങൾ വലിയ വാർത്ത ആക്കാറുണ്ട്. 2017ൽ മോദി ടെൽഅവീവിൽ എത്തിയതിന് പിന്നാലെയാണ് 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...