...
Home News Kerala ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും തമ്മില്‍ ഐക്യത്തിൽ: എംവി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും തമ്മില്‍ ഐക്യത്തിൽ: എംവി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയില്‍ അയ്യപ്പൻ്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു കൂടാ എന്ന് എല്‍ഡിഎഫ് പറഞ്ഞതാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

239

ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും തമ്മില്‍ ഐക്യമാണെന്നും വോട്ടിനും സീറ്റിനും വേണ്ടി ജമാഅത്തെ ഇസ്‌ലാമിയെ കോണ്‍ഗ്രസ് കൂട്ടുപിടിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ആലപ്പുഴയില്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും പലയിടത്തും അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ അയ്യപ്പൻ്റെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു കൂടാ എന്ന് എല്‍ഡിഎഫ് പറഞ്ഞതാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. ഒരാളെയും സംരക്ഷിക്കാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഇല്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ എസ്‌ഐടി അന്വേഷണം മതി. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളോട് മാപ്പുപറയണം. പത്മകുമാറിനെ അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഞങ്ങള്‍ ആരെയും സംരക്ഷിക്കില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.