ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഡോക്ടർ മുസമ്മിലും ഷഹീനും ദമ്പതികൾ. മുസമ്മിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. ഫരീദാബാദ് ഭീകര സംഘത്തിൻ്റെ മുഖ്യ കണ്ണികളായ ഡോക്ടർ മുസമ്മിൽ, ഷഹീൻ എന്നിവർ വിവാഹം കഴിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. അൽഫലാഹ് സർവകലാശാലക്ക് സമീപമുള്ള പള്ളിയിൽ ‘നിക്കാഹ്’ നടന്നു എന്ന് മുസമ്മിൽ മൊഴി നൽകി.
2023 സെപ്റ്റംബറിലാണ് വിവാഹം നടന്നത്. ശരിയത്ത് നിയമ പ്രകാരമാണ് നിക്കാഹ് നടന്നത് എന്നും മുസമ്മിൻ്റെ മൊഴിയിലുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന് സഹായം നൽകിയ ജാസിർ ബിലാൽ വാണിയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ നാല് വരെ നീട്ടി. എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
പ്രതികള്‍ക്ക് ഡ്രോണ്‍ നിര്‍മാണം, റോക്കറ്റ് വികസിപ്പിക്കല്‍ എന്നിവയില്‍ പരിശീനം നല്‍കിയതിനാണ് ബിലാലിനെ അറസ്റ്റ് ചെയ്‌തത്. ഭീകരബന്ധം കണ്ടെത്താൻ ഷോപ്പിയാനിൽ ജമ്മു കാശ്‌മീർ പൊലീസ് പരിശോധന നടത്തി. നിരോധിത സംഘടന ബന്ധം ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഭീകരബന്ധങ്ങൾ തേടി ജമ്മു കാശ്‌മീരിൽ വ്യാഴാഴ്‌ചയും പരിശോധന നടന്നു.


