...
Home News Kerala ‘റിപ്പോർട്ടർ പുറത്തുവിട്ടത് ഒരു തട്ടിപ്പുകാരൻ്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങൾ; ചാനലിനെതിരെ 100 കോടിയുടെ...

‘റിപ്പോർട്ടർ പുറത്തുവിട്ടത് ഒരു തട്ടിപ്പുകാരൻ്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങൾ; ചാനലിനെതിരെ 100 കോടിയുടെ മാനനഷ്‌ട കേസ് നൽകും’: ആലുങ്ങൽ മുഹമ്മദ്

കള്ളപ്പരാതി നൽകിയ അബ്‌ദുസലാം ഇതുവരെ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ല

254

റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്ത തള്ളി ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്. ഒരു തട്ടിപ്പുകാരൻ്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങളാണ് തനിക്കെതിരെ റിപ്പോർട്ടർ ടിവി പുറത്തുവിട്ടതെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.

വ്യാജവാർത്തയിലൂടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെയും കള്ളപ്പരാതി നൽകിയ അബ്‌ദു സലാമിന് എതിരെയും നൂറ് കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യാൻ നടപടി തുടങ്ങിയെന്നും ട്വന്റിഫോർ ചെയർമാൻ അറിയിച്ചു.

അതേസമയം ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദിനെതിരെ കള്ളപ്പരാതി നൽകിയ അബ്‌ദുസലാം ഇതുവരെ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ല. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ മൂന്ന് തവണയാണ് പോലീസ് ആവശ്യപ്പെട്ടത്.

2018ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2025ൽ എന്തിന് പരാതി നൽകിയെന്ന പൊലീസിൻ്റെ ചോദ്യത്തിനും അബ്‌ദുസലാമിന് മറുപടിയില്ല. മർദനം നടന്നെന്ന് പറയുന്ന ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.