ആ കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതല്ല; ഡബിൾ ട്രാപ്പ് ആക്രമണത്തിൽ ട്രംപിനെതിരെ വെളിപ്പെടുത്തൽ

കൈമാറാനെത്തിയ രണ്ടാമത്തെ കപ്പല്‍ ഇതുവരെ അമേരിക്കയിലേക്ക് എത്തുകയോ നാവികസേനക്ക് കണ്ടെത്താനാകുകയോ ചെയ്‌തിട്ടില്ല

വെനസ്വേല തീരത്ത് അമേരിക്ക ഡബിൾ ട്രാപ്പിലൂടെ തകർത്ത കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടത് ആയിരുന്നില്ലെന്ന് ഓപ്പറേഷന് മേൽനോട്ടം വഹിച്ച നാവിക സേനയുടെ അഡ്‌മിറല്‍. കഴിഞ്ഞ ദിവസം നിയമസഭാംഗങ്ങളോട് കാര്യം റിപ്പോർട്ട് ചെയ്‌തതായാണ് ഇൻ്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

നാവികസേന അഡ്‌മിറല്‍ ഫ്രാങ്ക് ബ്രാഡ്ലിയാണ് കാര്യങ്ങൾ വിശദമാക്കിയത്. മറ്റൊരിടത്തേക്ക് പുറപ്പെട്ട കപ്പലാണിതെന്നാണ് സൂചന. ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ എത്തിക്കുന്നുവെന്ന ഇൻ്റലിജൻസ് വിവരമാണ് കപ്പല്‍ തകർക്കാൻ കാരണമായത്. എന്നാല്‍ കൈമാറാനെത്തിയ രണ്ടാമത്തെ കപ്പല്‍ ഇതുവരെ അമേരിക്കയിലേക്ക് എത്തുകയോ നാവികസേനക്ക് കണ്ടെത്താനാകുകയോ ചെയ്‌തിട്ടില്ല.

ഒന്നിലേറെ തവണ കപ്പല്‍ ആക്രമിച്ച് അതിലുണ്ടായിരുന്നവരെ എല്ലാം കൊലപ്പെടുത്തിയതിൽ ട്രംപ് സർക്കാരിനെതിരെ വീണ്ടും വിമർശനം ഉയർത്തുന്നതാണ് നാവിക സേനാ അഡ്‌മിറലിൻ്റെ വെളിപ്പെടുത്തൽ. നാല് തവണയാണ് കപ്പലിലേക്ക് വെടിയുതിർത്തത്. ആദ്യ ആക്രമണത്തിൽ കപ്പൽ നടുവെ പിളർന്നു. കപ്പലിലുണ്ടായിരുന്ന രണ്ട് പേർ തകർന്ന ഭാഗത്ത് തൂങ്ങി കിടക്കുകയായിരുന്നു.

ഈ സമയത്താണ് മറ്റ് മൂന്ന് ആക്രമണങ്ങളും ഒന്നിന് പുറകെ ഒന്നായി നടന്നത്. പിന്നാലെ കപ്പൽ പൂർണമായി മുങ്ങി. കപ്പലിൽ ഉണ്ടായിരുന്നവർ കീ‍ഴടങ്ങാൻ ശ്രമിച്ചത് പോലും പരിഗണിക്കാതെയാണ് ആക്രമണമുണ്ടായതെന്നും വിമർശനമുണ്ട്. ആക്രമണത്തിന് മുന്നെ തന്നെ എല്ലാവരേയും കൊല്ലാൻ തക്ക ശക്തിയുള്ളതാവും ആക്രമണമെന്ന് അറിവുള്ളതായും ഫ്രാങ്ക്ളിൻ നിയമസഭാ അംഗങ്ങളോട് പറഞ്ഞു. അമേരിക്കയിലേക്ക് പുറപ്പെട്ട ഭീകരവാദികളുടെ കപ്പൽ തകർത്തുവെന്നാണ് ട്രംപ് അന്ന് പ്രതികരിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ രൂപം നല്‍കും. ഡോക്ടേഴ്‌സിൻ്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു. ജഡ്‌ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഇതര...

Keep exploring...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

More News

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...