പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നതിന്‍റെ ദുരന്തമാണിത്; സതീശന് മുഖ്യമന്ത്രിയുടെ മറുപടി

കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് മുഖ്യമന്ത്രി

താൻ ചോദിച്ച ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്‌ ഉണ്ടായതെന്നും ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ പദ്ധതികളോടായി പ്രതിപക്ഷം സ്വീകരിച്ച സമീപനം ചോദ്യം ചെയ്‌ത്‌ പിണറായി വിജയൻ പങ്കുവെച്ച പോസ്റ്റിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. താൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിൻ്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല. ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല- മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിന് മുമ്പ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു, മുഖ്യമന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളോടായി പ്രതിപക്ഷം സ്വീകരിച്ച സമീപനം ചോദ്യം ചെയ്‌ത്‌ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കിഫ്‌ബി, ഗെയിൽ പൈപ്പ്ലൈൻ, വിഴിഞ്ഞം തുടങ്ങി നിരവധി പദ്ധതികളിൽ പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാടുകളെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്‌തത്, പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംവാദത്തിന് ക്ഷണിക്കുകയും ചെയ്‌തിരുന്നു. ഈ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് സതീശൻ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് ഇന്ന് മറുപടി നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ തുറന്ന സംവാദ ക്ഷണം സ്വീകരിച്ച വിഡി സതീശൻ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയ്യാറായതിന് അഭിനന്ദിക്കുന്നു എന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷൻ അടക്കമുള്ള നാല് മിഷനുകളും പിരിച്ചു വിടുമെന്നുള്ള എംഎം ഹസ്സൻ്റെ പരാമർശത്തിൽ വിഡി സതീശൻ്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിനോട് ഹസ്സൻ എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും ഇങ്ങനെ ക്യാപ്സ്യൂളുകൾ വിതരണം ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി വികസന പ്രവർത്തനങ്ങളെ തള്ളിപ്പറയുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ധനകാര്യ മിസ് മാനേജ്‌മെന്റിൻ്റെ പേരാണ് കിഫ്ബി എന്നും ഉയര്‍ന്ന പലിശക്ക് കടം വാങ്ങാനുള്ള മറ്റൊരു മാര്‍ഗം മാത്രമാണ് കിഫ്ബി എന്നും സതീശൻ മറുപടി നൽകി.

ചൂരൽമല ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചപ്പോൾ വീട് നിര്‍മ്മാണത്തിനായി തങ്ങള്‍ മൂന്ന് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിയമ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലം ഏതെന്ന് തീരുമാനിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും ആയിരുന്നു സതീശൻ പറഞ്ഞത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...