...
Home News Kerala കാസർകോട്ടെ യുഡിഎഫ് വിജയത്തിൽ നിർണായകമായത് മുസ്ലിം ലീഗിന്റെ ത്രിമൂർത്തീ തന്ത്രം

കാസർകോട്ടെ യുഡിഎഫ് വിജയത്തിൽ നിർണായകമായത് മുസ്ലിം ലീഗിന്റെ ത്രിമൂർത്തീ തന്ത്രം

ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും മുസ്ലിം ലീഗിന് ബിജെപിയുടെയും ഇടതുപക്ഷത്തിൻ്റെയും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാൻ സാധിച്ചു.

207

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, കാസർകോട് ജില്ലയിലും മുന്നണി വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ മുസ്ലിം ലീഗ് കാഴ്ചവെച്ച മുന്നേറ്റം യുഡിഎഫിന്റെ വിജയത്തിൽ നിർണായകഘടകമായി മാറി.

ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും മുസ്ലിം ലീഗിന് ബിജെപിയുടെയും ഇടതുപക്ഷത്തിൻ്റെയും സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാൻ സാധിച്ചു. ഓരോ പ്രവർത്തകനും നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും നേതൃത്വത്തിൻ്റെ മികച്ച സംഘടനാ മികവുമാണ് ഈ മുന്നേറ്റത്തിന് കാരണം എന്നതിൽ സംശയമില്ല.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കൃത്യമായ ഇടപെടലുകളും ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിന് ശക്തമായ കാരണമായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ നേതൃത്വവും, സെക്രട്ടറി എസ്.ടി.യു. അബ്ദുൽ റഹ്മാന്റെ ഇടപെടലും, ട്രഷറർ മുനീർ ഹാജിയുടെ സംഘടനാമികവും പാർട്ടിക്കും മുന്നണിക്കും ഇത്തവണ തുണയായി.

ജില്ലയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കല്ലട്ര മാഹിൻ ഹാജി കരുത്ത് പകർന്നപ്പോൾ എസ്.ടി.യു. അബ്ദുൽ റഹ്മാന്റെ ഇടപെടലുകളും മുന്നണിക്ക് ഗുണകരമായി. സംഘടനാ മികവിൽ മുനീർ ഹാജിയും മുന്നിട്ട് നിന്നതോടെ, പ്രാദേശികമായി നിലനിന്നിരുന്ന വിയോജിപ്പുകൾ പരിഹരിച്ച് വോട്ടുകൾ ഒന്നിപ്പിക്കാൻ മുസ്ലിം ലീഗിന് സാധിച്ചു. ഈ കൂട്ടായ പ്രവർത്തനം ജില്ലയിൽ യുഡിഎഫിന് ചരിത്രപരമായ വിജയം നേടിക്കൊടുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.