8 March 2026

ഷെയ്ക്ക് ഹസീനയെ വിട്ടുനൽകാൻ ആവശ്യം; ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച്

തീവ്രവാ​ദ സ്വഭാവമുള്ള സംഘടനകൾ ഇന്ത്യൻ എംബസിയെ ഉന്നം വെക്കുന്നതായി വിവരമുള്ളതിനാൽ ആശങ്ക ഉള്ളതായും വിദേശകാര്യ മന്ത്രാലയം

മുൻ ബം​ഗ്ലാ​ദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെയും മറ്റ് മന്ത്രിമാരെയും വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ‘ജൂലൈ ഐക്യ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബുധനാഴ്‌ച ഉച്ചക്ക് റാംപുര പാലത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലക്ക്‌ സമീപം പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു.

ഇന്ത്യ ബം​ഗ്ലാ​ദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്. ഇത്തരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാൻ അനുവ​ദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ സുരക്ഷയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തി. തീവ്രവാ​ദ സ്വഭാവമുള്ള സംഘടനകൾ ഇന്ത്യൻ എംബസിയെ ഉന്നം വെക്കുന്നതായി വിവരമുള്ളതിനാൽ ആശങ്ക ഉള്ളതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്‌തരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബം​ഗ്ലാ​ദേശിൻ്റെ കടമയാണെന്നും അറിയിച്ചു. സുരക്ഷപ്രശ്‌നം കണക്കിലെടുത്ത്, ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷ കേന്ദ്രം താൽക്കാലികമായി അടച്ചു.

ബംഗ്ലാദേശിൽ ഫെബ്രുവരി 12-നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്‌ടപ്പെട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്. പ്രതിഷേധങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ‘മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക്’ 78 വയസുള്ള ഹസീനക്ക് കഴിഞ്ഞ മാസം ധാക്കയിലെ ഒരു പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിരുന്നു.

പ്രതിഷേധങ്ങൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ ഹസീന ഇന്ത്യയിലാണ് കഴിയുന്നത്. ഹസീനയുടെ നിയമ പ്രശ്‌നങ്ങൾ രാഷ്ട്രീയ പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ഔദ്യോഗിക ആവശ്യം ബംഗ്ലാദേശ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടമാണ് ഇപ്പോൾ ബം​ഗ്ലാ​ദേശ് ഭരിക്കുന്നത്.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News